Home Featured ബെംഗളുരു:പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

ബെംഗളുരു:പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

ബെംഗളുരു • മണ്ഡ്യയിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കഴിഞ്ഞ ആഴ്ച കാണാതായ 10 വയസ്സുകാരി പെൺകുട്ടിയുടെ മൃതദേഹം വീടിനു സമീപത്തെ ഭൂഗർഭ ടാങ്കിൽ നിന്നാണ് കണ്ടത്തിയത്.പെൺകുട്ടി ട്യൂഷന് പോയിരുന്ന കേന്ദ്രത്തിലെ 51വയസ്സുകാരനായ ജീവനക്കാരനെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

കണ്ടെത്താനായാല്‍ അവളെ വിവാഹം കഴിക്കണം’; ബലാത്സംഗ കേസില്‍ പ്രതിക്കു ജാമ്യം നല്‍കി ഹൈക്കോടതി

മുംബൈ: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന വ്യവസ്ഥയില്‍ പ്രതിക്കു ജാമ്യം നല്‍കി ബോംബെ ഹൈക്കോടതി.നിലവില്‍ എവിടെയെന്നറിയാത്ത പെണ്‍കുട്ടിയെ ഒരു വര്‍ഷത്തിനകം കണ്ടെത്തിയാല്‍ വിവാഹം കഴിക്കണമെന്നാണ് ജസ്റ്റിസ് ഭാരതി ദാന്‍ഗ്രെയുടെ നിര്‍ദേശം.ഒരു വര്‍ഷത്തിനകം പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ പ്രതി അവളെ വിവാഹം കഴിക്കണം. ഒരു വര്‍ഷത്തേക്കു മാത്രമേ ഈ വ്യവസ്ഥയുള്ളൂവെന്നും കോടതി വ്യക്തമാക്കി.

ഇരുപത്തിയാറുകാരനായ പ്രതിയും 22 വയസ്സുള്ള പരാതിക്കാരിയും അയല്‍ക്കാരാണ്. ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നെന്നും വീട്ടുകാര്‍ക്ക് ഇത് അറിയാമായിരുന്നെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. വിവാഹം നടക്കുമെന്ന ഉറപ്പില്‍ ഇരുവരും തമ്മില്‍ ശാരീരികമായി ബന്ധപ്പെട്ടിരുന്നു.2019 ഒക്‌ടോബറില്‍ താന്‍ ആറു മാസം ഗര്‍ഭിണിയാണെന്ന് പെണ്‍കുട്ടി യുവാവിനെ അറിയിച്ചു. ആര്‍ത്തവ ചക്രം കൃത്യമല്ലാത്തതിനാല്‍ ഇത് അറിയാന്‍ വൈകിയെന്നും അറിയിച്ചു. എന്നാല്‍ യുവാവ് വിവാഹത്തിനു തയാറായില്ല. തുടര്‍ന്നു ഗര്‍ഭിണിയാണെന്ന വിവരം രഹസ്യമാക്കി വച്ച്‌ പെണ്‍കുട്ടി വീടുവിട്ടു. 2020 ജനുവരില്‍ പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കി.

കുട്ടിയെ മറൈന്‍ ലൈന്‍സിലെ ഒരു വളപ്പില്‍ ഉപേക്ഷിക്കുകയും ചെയ്തു.പെണ്‍കുട്ടിയുടെ പരാതിയില്‍ 2020 ഫെബ്രുവരിയിലാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. യുവാവ് ഉടന്‍ തന്നെ അറസ്റ്റിലായി.പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയാറാണെന്നും കുഞ്ഞിനെ സ്വീകരിക്കാമെന്നുമാണ് യുവാവ് കോടതിയെ അറയിച്ചത്.

സംഭവം നടക്കുമ്ബോള്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടുണ്ടെന്നും ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടി ഇപ്പോള്‍ എവിടെയെന്ന് അറിയില്ലെങ്കിലും അവളെ സ്വീകരിക്കാന്‍ തയാറാണെന്നും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുകയാണെന്ന് കോടതി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group