ബെംഗളൂരു :ഓൾ ഇന്ത്യ കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തുന്ന 4-ാമത് സമൂഹവിവാഹം നാളെ സോമേശ്വര നഗറിലെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയിൽ നടക്കും. 12 ജോഡി യുവതീയുവാക്കളാണ് വിവാഹിതരാകുന്നത്. 3 സീസണുകളിലായി 300 ജോഡി യുവതീയുവാ ക്കളുടെ വിവാഹമാണ് കെഎംസി സിയുടെ നേതൃത്വത്തിൽ നടത്തിയത്. എംഎൽഎമാരായ ഡോ. എം.കെ മുനീർ, രാമലിംഗ റെഡി, സൗമ്യ റെഡി, എൻ.എ ഹാരിസ്, സഫാരി ഗ്രൂപ്പ് എഡി സൈനുൽ ആബിദീൻ, ലീ ഗ് നേതാവ് പാറക്കൽ അബ്ദുല്ല എന്നിവർ പങ്കെടുക്കും.