ബെംഗളൂരു: പടക്കം പൊട്ടിക്കാൻ കമ്യൂണിറ്റി ദീപാവലി എന്ന ആശയവുമായി അപ്പാർട്മെന്റ് കൂട്ടായ്മകൾ.റോഡുകളിലും കെട്ടിടങ്ങൾക്ക് മുകളിലും നടത്തുന്ന കരിമരുന്ന് പ്രകടനം അപകടങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിലാണ്തുറന്ന സ്ഥലങ്ങളിൽ പടക്കം പൊട്ടിക്കാൻ സൗകര്യം ഒരുക്കുന്നത്. ഇതോടെ അപകടങ്ങൾക്ക് പുറമേ മാലിന്യവും ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.സുപ്രീകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ രാത്രി 8 മുതൽ 10 വരെ മാത്രമാണ് പടക്കം പൊട്ടിക്കുന്നതിന് അനുമതിയുള്ളത്.
പലപ്പോഴും പടക്കം പൊട്ടിക്കുന്നതിനിടെ തെറിച്ച് കണ്ണിനും മറ്റും പൊള്ളലേൽക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് തുറന്ന സ്ഥലങ്ങളിൽ നിയന്ത്രണം പാലിച്ചു പടക്കം പൊട്ടിക്കാൻ അനുമതി നൽകുന്നത്. അപ്പാർ ട്ടന്റുകളുടെ ബാൽക്കണിയിൽ നിന്ന് പടക്കം പൊട്ടിച്ച് എറിയുന്നത് ഉൾപ്പെടെയുള്ള പ്രകടനങ്ങൾ നിരോധിച്ചിട്ടുണ്ട്.
മഴയിൽ കുതിർന്ന് വിപണി
നഗരത്തിൽ കനത്ത മഴ തുടരുന്നതു ദീപാവലി വിപണിയെയും ബാധിക്കുന്നു. വ്യാപാര കേന്ദ്രങ്ങളിൽ കൂടുതൽ കച്ചവടം നടക്കുന്ന രാത്രി സമയങ്ങളിൽ മഴ കനക്കുന്നതോടെ ആളുകൾ ഷോപ്പിങ്ങിനും മറ്റും ഇറങ്ങാൻ മടിക്കുന്നതാണ് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം ചെയ്ത മഴയിൽ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ചിക്കപെട്ട് സുൽത്താൻപേട്ട് മേഖലയിൽ വെള്ളം കയറിയിരുന്നു.
കടകളിലേക്കുൾപ്പെടെ വെള്ളം അരിച്ച ത്തിയതോടെ കനത്ത നാശനഷ്ടമാണ് നേരിട്ടത്. ദീപാവലി വ്യാപാരം പ്രമാണിച്ച് ചെറുകിട വ്യാപാരികൾരൾപ്പെടെ കൂടുതൽ ഉൽപന്നങ്ങൾ സ്റ്റോക്ക് ചെയ്തതെങ്കിലും വിൽപന കൂടിയാൽ മാത്രമേ മുടക്ക് മുതലെങ്കിലും തിരിച്ചുകിട്ടുകയുള്ളുവെന്ന് വ്യാപാരികൾ പറയുന്നു.
തിരക്കിൽ വീർപ്പുമുട്ടി നഗരം
ദീപാവലി അവധിക്കായി നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ തിരക്കായിരുന്നു ഇന്ന ലെ റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും തുടർച്ചയായി അവധി ലഭിക്കുന്നതോടെ ഉത്തരേന്ത്യൻ തൊഴിലാളികൾ ഉൾപ്പെടെ കുട്ടമായാണ് നാട്ടിലേക്ക് മടങ്ങുന്നത്.
കെ എസ്ആർ ബംഗളുരു,കണ്ടോണ്മെന്റ്, കെആർ പുരം, ബയ്യപ്പഹള്ളി,എന്നിവിടങ്ങളിലേക്ക് കൂടുതൽ പേർ എത്തിയതോടെ ഗതാഗതക്കുരുക്കു രൂക്ഷമായി പൗഡ ബസ് ടെർമിനൽ, മൈസൂരു റോഡ് സാറ്റലൈറ്റ്, ശാന്തിനഗർ എന്നിവിടങ്ങളിൽ തിരക്കേറിയതോടെ ബസുകൾ ഉൾപ്പെടെ സമീപറോഡുകളിലാണ് പാർക്ക് ചെയ്തത് കർണാടക ആർടിസി 1500 സ്പെഷൽ ബസുകളാണ് ഏർപ്പെടുത്തിയത്.
കക്കാന്‍ കയറിയതാണ്, നാട്ടുകാര്‍ കൈവെക്കും മുമ്ബ് രക്ഷിക്കണം’ -പൊലീസ് സ്റ്റേഷനിലേക്ക് കള്ളന്റെ ഫോണ്‍ കോള്‍
ധാക്ക: പലചരക്ക് കടയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ നാട്ടുകാരെ പേടിച്ച് പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് വരിച്ചു.ബംഗ്ലാദേശ് ധാക്കയിലെ പലചരക്ക് കടയിലാണ് സംഭവം.40 കാരനായ യാസിന്‍ ഖാനാണ് മോഷണ ശ്രമം പൊലീസില്‍ സ്വയം അറിയിച്ച് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ തെക്കന്‍ ബാരിസല്‍ നഗരത്തിലെ അടച്ചിട്ട പലചരക്ക് കടയില്‍ കയറി അലമാരയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു കള്ളന്‍.
ജോലി പൂര്‍ത്തിയാക്കി പുറത്തേക്ക് പോകാനൊരുങ്ങിയപ്പോഴാണ് നേരം വെളുത്തത് യാസിന്‍ ഖാന്‍ അറിഞ്ഞത്. നാട്ടുകാര്‍ കടകളിലേക്ക് എത്തിയെന്നും താന്‍ മോഷണത്തിന് കയറിയ കട നാട്ടുകാര്‍ വളഞ്ഞിരിക്കുകയാണെന്നും മനസ്സിലായി. രോഷാകുലരായ ജനക്കൂട്ടം അക്രമാസക്തരായി തടിച്ചുകൂടിയിരിക്കുകയായിരുന്നു.ആക്രമണം ഭയന്ന് ഖാന്‍ പൊലീസ് എമര്‍ജന്‍സി ലൈനില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു.
മോഷണത്തിന് ശ്രമിച്ചതാണെന്നും നാട്ടുകാര്‍ ഉപദ്രവിക്കുമെന്ന് ഭയമുണ്ടെന്നും രക്ഷിക്കണമെന്നും പറഞ്ഞാണ് പൊലീസിന് ഫോണ്‍ ചെയ്തതെന്ന് ലോക്കല്‍ പൊലീസ് മേധാവി അസദുസ്സമാന്‍ പറഞ്ഞു.’ഞങ്ങള്‍ കടയില്‍ പോയി മോഷ്ടാവിനെ പുറത്തു കൊണ്ടുവന്നു, ജനക്കൂട്ടം തൊടുന്നതിനുമുമ്ബ് അവനെ കസ്റ്റഡിയില്‍ എടുത്തു’ പൊലീസ് മേധാവി പറഞ്ഞു.
ഞങ്ങള്‍ കടയില്‍ പോയി മോഷ്ടാവിനെ പുറത്തു കൊണ്ടുവന്നു, ജനക്കൂട്ടം തൊടുന്നതിനുമുമ്ബ് അവനെ കസ്റ്റഡിയില്‍ എടുത്തു’ പൊലീസ് മേധാവി പറഞ്ഞു.കള്ളന്‍ സ്വയം പൊലീസിനെ വിളിച്ചുവരുത്തിയ അനുഭവം തന്റെ കരിയറില്‍ ഉണ്ടായിട്ടില്ലെന്നും പൊലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.
ഖാന്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ ഒരു വലിയ ബാഗില്‍ നിറച്ചിരുന്നുവെങ്കിലും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാനായില്ലെന്ന് സ്റ്റോര്‍ ഉടമ ജോണ്ടു മിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.മോഷണശ്രമം സമ്മതിച്ചതോടെ ഖാനെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ മറ്റ് നിരവധി കവര്‍ച്ചകളിലും ഇയാള്‍ തന്നെയാണ് പ്രതിയെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.