Home Featured കമ്മ്യൂണിസ്റ്റ് നേതാവ് ബെർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു

കമ്മ്യൂണിസ്റ്റ് നേതാവ് ബെർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു

കണ്ണൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബെർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു. 97 വയസായിരുന്നു. .കണ്ണൂർ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇഎംഎസ്സിൻറെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. ആഗോള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി കുഞ്ഞനന്തൻ നായർ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ജർമനി കേന്ദ്രീകരിച്ച് ഏറെക്കാലം പ്രവർത്തിച്ച കുഞ്ഞനന്തൻ നായർ .

അവിടെ ദീർഘകാലം പത്രപ്രവർത്തകനായിരുന്നു. വിഭാഗീയത ശക്തമായ കാലത്ത് പാർട്ടിയുമായി അദ്ദേഹം അകന്നു. അന്ന് വിഎസിന്റെ ഉറച്ച അനുയായിരുന്നു. പിന്നീട് തിരുത്തുകയും ഔദ്യോഗിക പക്ഷമായിരുന്നു ശരിയെന്ന് പറയുകയും ചെയ്തു. അവസാന കാലത്ത് പാർട്ടിയിലേക്ക് തിരിച്ചുവരാനും മുഖ്യമന്ത്രി പിണറായി വിജയനെ കാണാനുമെല്ലാം ബെർലിൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

2005ൽ പാർട്ടിയിൽ നിന്ന് പുറത്തായെങ്കിലും 2015ൽ തിരിച്ചെടുത്തു. 1943ലെ ഒന്നാം പാർട്ടി കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു.1926 നവംബർ 26 ന് കണ്ണൂർ കോളങ്കടയിലാണ് കുഞ്ഞനന്തൻ നായരുടെ ജനനം. പുതിയ വീട്ടിൽ അനന്തൻ നായർ, ശ്രീദേവി അമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ.രാജവാഴ്ചകാലത്ത് ചിറക്കൽ തമ്ബുരാന്റെ വ്യവഹാര കാര്യസ്ഥനായിരുന്നു അദ്ദേഹത്തിൻറെ പിതാവ്.

എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്ബ് ഹയർ എലിമെന്ററി സ്കൂളിലും, പിന്നീട് കണ്ണൂർ ടൗൺ മിഡിൽ സ്കൂളിലും,ചിറക്കൽ രാജാസിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. രാജാസ് സ്കൂളിൽ പഠിക്കുമ്ബോൾ തന്നെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിരുന്നു.പി.കൃഷ്ണപിള്ളയാണ് ബെർലിൻ രാഷ്ട്രീയ ഗുരു.

കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകരിച്ചബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് സ്കൂൾ വിദ്യാർത്ഥിയായിരുന്ന ബെർലിൻ കുഞ്ഞനന്തൻ നായരെ കൃഷ്ണപിള്ള നിയോഗിച്ചതാണ് അദ്ദേഹത്തിൻറെ രാഷ്ട്രീയജീവിതത്തിൻറെ തുടക്കം.

1943ൽ ബോംബെയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിൽ ബാല സംഘത്തെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിക്കുപ്പോൾ പാർട്ടി കോൺഗ്രസ് പ്രതിനിധികളിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ബഹുമതി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നു.1942 ലാണ് പാർട്ടി അംഗത്വം ലഭിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group