Home covid19 കർണാടക :കോവിഡ് അകലുന്നു, നിലവിലെ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകണമെന്ന് വിദഗ്ദ സമിതി

കർണാടക :കോവിഡ് അകലുന്നു, നിലവിലെ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകണമെന്ന് വിദഗ്ദ സമിതി

ബെംഗളൂരു: സംസ്ഥാനത്ത് പ്രതിദിന കോവിഡ് നിരക്കുകളിൽ ഗണ്യമായ കുറവ് വന്ന് തുടങ്ങിയതോടെ നിലവിലുള്ള നിയന്ത്രണങ്ങളിൽ കൂടുത ൽ ഇളവുകൾ അനുവദിക്കാൻ കോവിസ് സാങ്കേതിക സമിതി (ടി.എ.സി) സർക്കാറിനോട് ശുപാർശ ചെയ്തു.

റാലികൾ, ധർണകൾ, എന്നിങ്ങനെയുള്ള ആളുകളുടെ കൂടി ചേരലുകൾക്ക് സംസ്ഥാനത്ത് ഇപ്പോഴും നിയന്ത്രണങ്ങളുണ്ട്. വിവാഹ ചടങ്ങുകൾക്ക് 300 ൽ കൂടുതൽ പേർക്കും അനുമതിയില്ല. സ്പോർട്സ് സ്റ്റേഡിയങ്ങളും കോംപ്ലക്സുകളും 50% ശേഷിയിൽ മാത്രമേ പ്രവർത്തിക്കുകയുള്ളു. എന്നിരുന്നാലും സംസ്ഥാനം വാക്സിനേഷൻ കവറേജിൽ ഏറെ മുന്നിട്ടുനിൽക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1 %ൽ താഴെയും എത്തിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കൂടി ലഘൂകരിക്കാൻ ടി.എ.സി ശുപാർശ ചെയ്തതെന്ന് മന്ത്രി ഡോ. കെ.സുധാകർ പറഞ്ഞു. വരും ദിവസങ്ങളിൽ പുതുക്കിയ മാർഗനിർദേശങ്ങൾ സർക്കാർ പ്രഖ്യാപിച്ചേക്കുമെന്നും മന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group