ബെംഗളൂരു: ആറു ലക്ഷം രൂപ കൈക്കൂലിവാങ്ങുന്നതിനിടെ വാണിജ്യ നികുതി ഡെപ്യൂട്ടികമ്മിഷണറെ ലോകായുക്ത പോലീസ് അറസ്റ്റ്ചെയ്തു. വിജയനഗർ സ്വദേശി നൽകിയ പരാതിയിൽ ഭരത് കുമാർ ഹെഗ്ഡെ (48) ആണ് അറസ്റ്റിലായത്.പരാതിക്കാരൻ 60 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണമുണ്ടായിരുന്നു. ഇത് തീർപ്പാക്കാനാണ് ഹെഗ്ഡെ കൈ കൂലി ആവശ്യപ്പെട്ടത്. ആദ്യം 60 ലക്ഷമായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ, പിന്നീട് ആയ ലക്ഷം തന്നാൽ കേസിൽനിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞു. ഇത് പരാതിക്കാരൻ ലോകായുട്ട ക്തയെ അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ നൽകിയ പണം ഹെഗ്ഡെക്ക് കൈമാറുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.
കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മിഷണർ അറസ്സിൽ
previous post