ബംഗളൂരു:നവീകരണം പൂർത്തിയാക്കിയ കൊമർഷ്യൽ സ്‌ട്രീറ്റ് ഇന്ന് തുറന്നുകൊടുക്കും. സ്മാർട് സിറ്റി പദ്ധതിയിൽ നവീകരിച്ച റോഡും നടപ്പാതയും നിർമാണത്തിലെ അശാസ്ത്രീയതയെ തുടർന്ന് വീണ്ടും പൊളിച്ചു പണിതത്.നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ കൊമെർഷ്യൽ സ്ട്രീറ്റിലെ 500 മീറ്റർ റോഡിന്റെ വൈറ്റ്ടോപ്പിങ് ഉൾപ്പെടെയുള്ള പ്രവർത്തികൾ കഴിഞ്ഞ ആഴ്ചയാണ് പൂർത്തിയായത്.കൊമർഷ്യൽ സട്രീറ്റ് പോലീസ് സ്റ്റേഷന് സമീപമാണ് വാഹനപാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിൽ 3.8 കോടി രൂപ ചെലവഴിച്ച് നടത്തിയ നവീകരണ പ്രവൃത്തികളുടെ ഉത്ഘാടനം അന്ന്യാ മുഖ്യമന്ത്രിയായിരുന്ന യെഡിയൂരപ്പയാണ് നിർവഹിച്ചത്. ദിവസങ്ങൾക്കുള്ളിൽ റോഡി നടപ്പാതയിലും പാകിയ ഇന്റർലോക്ക് ഇഷ്ടികകൾ പൊളിഞ്ഞതും വ്യാപാരികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വ്യാപാര സ്ഥാപനങ്ങളുടെയുള്ളിൽ വെള്ളം കയറി കനത്ത നാശനഷവും ഉണ്ടായി. തുടർന്നാണ് സെപ്റ്റംബർ പകുതിയോടെ റോഡ് അടച്ച് വീണ്ടും നവീകരണം തുടങ്ങിയത്.
റോഡിലെ ഇന്റർലോക്ക് ഇഷ്ടികകൾ പൂർണമായി മാറ്റി കോൺക്രീറ്റ് ചെയ്യുകയും മഴവെള്ളം ഒഴുകിപ്പോകാൻ കൂടുതൽ ഡ്രെയിനുകൾ സ്ഥാപിക്കുകയും ചെയ്തു. 14 ദിവസം കൊണ്ട് പൂർത്തീകരിക്കുമെന്ന് പറഞ്ഞ പ്രവൃത്തികൾ 4 മാസത്തിന് ശേഷമാണ് തീർക്കാനായത്.