Home Featured ബംഗളുരു:ഫെസ്റ്റിവൽ കോംബോ ടിക്കറ്റ് വിതരണം ആരംഭിച്ചു

ബംഗളുരു:ഫെസ്റ്റിവൽ കോംബോ ടിക്കറ്റ് വിതരണം ആരംഭിച്ചു

നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള കോംബോ ടിക്കറ്റ് വിതരണം ആരംഭിച്ചു. ഒക്ടോബർ 5 വരെ മൈസൂരു മൃഗശാല, അംബാവിലാസ് കൊട്ടാരം, കെആർഎസ് അണക്കെട്ട്, ചാമുണ്ഡേശ്വരി ക്ഷേത്രം, റെയിൽവേ മ്യൂസിയം എന്നിവ ഒറ്റ കോംബോ ടിക്കറ്റെടുത്താൽ സന്ദർശിക്കാം.മുതിർന്നവർക്ക് 500 രൂപയും കുട്ടികൾക്ക് 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, സിറ്റി ബസ് സ്റ്റാൻഡ്, കെഎസ്ടിഡിസി ഹോട്ടൽ, റെയിൽവേ സ്റ്റേഷൻ, ചാമുണ്ഡിഹിൽ, മൃഗശാല, കെആർഎസ് ഡാം, അംബാവിലാസ് കൊട്ടാരം എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ നിന്ന് കോംബോ ടിക്കറ്റ് ലഭിക്കും.

പിഎം കിസാൻ പദ്ധതിയിലെ കേരളത്തിലെ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്

പിഎം കിസാൻ പദ്ധതിയിലെ കേരളത്തിലെ ഗുണഭോക്താക്കൾ താഴെപ്പറയുന്ന കാര്യങ്ങൾ 2022 സെപ്റ്റംബർ 30നകം ഓൺലൈനായി പൂർത്തീകരിക്കേണ്ടതാണ്. സമയപരിധിക്കുള്ളിൽ പോർട്ടലിൽ വിവരങ്ങൾ നൽകാത്ത ഗുണഭോക്താക്കൾക്ക് തുടർന്ന് പദ്ധതിയുടെആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.

1. കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ.നിങ്ങൾ ചെയ്യേണ്ടത്

* എയിംസ് (www.aims.kerala.gov.in) പോർട്ടലിൽ കർഷകർ ലോഗിൻ ചെയ്ത് സ്വന്തം പേരിലുള്ള കൃഷിഭൂമിയുടെ വിവരങ്ങൾ ചേർത്ത് ReLIS പരിശോധന പൂർത്തിയാക്കി അപേക്ഷ ഓൺലൈനായി കൃഷിഭവനിലേക്ക് സമർപ്പിക്കേണ്ടതാണ്.

*ഗുണഭോക്താക്കൾക്ക് അപേക്ഷ ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ വഴിയോ സമീപത്തുള്ള കൃഷിഭവൻ വഴിയോ അല്ലെങ്കിൽ സ്വന്തമായോ മേൽപ്പറഞ്ഞ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.

* സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ നിലവിൽ റവന്യൂ വകുപ്പിന്റെ റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം പോർട്ടലിൽ( ReLIS) ചേർത്തിട്ടില്ലാത്ത കർഷകർ ആയത് ഉൾപ്പെടുത്തുന്നതിനായി വില്ലേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

2. e-KYC പൂർത്തീകരിക്കൽ*നിങ്ങൾ ചെയ്യേണ്ടത്

* പിഎം കിസാൻ പദ്ധതി ഗുണഭോക്താക്കൾ e-KYC പൂർത്തീകരിക്കുന്നതിന് www.pmkisan.gov.in പോർട്ടലിൽ ഫാർമേഴ്സ് കോർണർ മെനുവിൽ e-KYC ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തുക.

* കർഷകരുടെ മൊബൈലിൽ ലഭ്യമാകുന്ന ഒ.ടി.പി. നൽകി e-KYC നടപടികൾ പൂർത്തിയാക്കാം. ആധാർ നമ്പറിൽ ലഭ്യമായിട്ടുള്ള മൊബൈൽ നമ്പറിലേക്കാണ് ഒ.ടി.പി. ലഭ്യമാകുന്നത്.

* e-KYC കർഷകർക്ക് നേരിട്ട് pm-kisan പോർട്ടൽ വഴിയോ, അക്ഷയ ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ /സമീപത്തുള്ള കൃഷിഭവൻ വഴിയോ പൂർത്തീകരിക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്കായി കാർഷിക വിവര സങ്കേതം ടോൾഫ്രീ നമ്പർ 1800-425-1661 പിഎം കിസാൻ സംസ്ഥാന ഹെൽപ്പ് ഡെസ്ക് നമ്പർ 0471-2964022, 2304022 എന്നിവരുമായോ സമീപത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടുക.

You may also like

error: Content is protected !!
Join Our WhatsApp Group