ബെംഗളൂരു: മാളിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് മരിച്ച കോളേജ് വിദ്യാര്‍ത്ഥിനിയുടെ മാരണത്തില്‍ അന്വേഷണം തുടരുന്നു. ബംഗളൂരു ഫിഫ്ത് അവന്യൂ മാളിന്റെ രണ്ടാം നിലയില്‍ നിന്നാണ് 18 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചത്. യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഒപ്പം ചാടിയ സുഹൃത്തായ യുവാവ് യുവതിയുടെ മേല്‍ വന്നു പതിക്കുകയും ചെയ്തു.
ലിയ എന്ന പെണ്‍കുട്ടിയാണ് മരിച്ചതെന്നും സുഹൃത്തിന്റെ പേര് ക്രിസ് പീറ്റര്‍ എന്നാണെന്നും പോലീസ് പറഞ്ഞു. യുവതിയുടെ മേല്‍ പതിച്ചതിനാലാണ് യുവാവ് വീഴ്ചയുടെ വന്‍ ആഘാതത്തില്‍ നിന്നും രക്ഷപെട്ടത്. അപകടത്തില്‍ ഇയാളുടെ കാലിന് ഒടിവുണ്ടായി. കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബെംഗളൂരു ബ്രിഗേഡ് റോഡിലെ മാളിലാണ് സംഭവം.
കോക്‌സ് ടൗണിലെ താമസക്കാരിയായ ലിയയും എച്ച്‌എഎല്ലില്‍ താമസിക്കുന്ന ക്രിസും ബംഗളൂരുവിലെ സെന്റ് ജോസഫ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായിരുന്നു. കോളേജില്‍ കൊമേഴ്‌സ് ബിരുദ കോഴ്‌സിന് പഠിക്കുകയായിരുന്നു ഇവര്‍. സുഹൃത്തുക്കളോടൊപ്പം ഷോപ്പിംഗിനായി മാളില്‍ എത്തിയതായിരുന്നു ഇരുവരും.
പടികള്‍ കയറുന്നതിനിടെ കാല്‍ വഴുതി താഴെ വീഴുകയായിരുന്നു ലിയ. രക്ഷിക്കാനുള്ള വെപ്രാളത്തില്‍ പീറ്റര്‍ രക്ഷിക്കാനായി പിന്നാലെ ചാടി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി മരണപ്പെടുകയായിരുന്നു. സംഭവിച്ചതെന്താണെന്ന് ഇനിയും കണ്ടെത്താനുണ്ടെന്ന് സെന്‍ട്രല്‍ ഡിസിപി ശരണപ്പ പറഞ്ഞു. ഇരുവരുടെയും സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യുകയും മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തുവരികയാണ്.
വീട്ടിലെ അലമാരയില്‍ നിന്ന് നാല് ലക്ഷം രൂപ മോഷ്ടിച്ചത് എട്ടും ഒമ്ബതും വയസുള്ള സഹോദരങ്ങള്‍; സംശയിക്കാതിരിക്കാന്‍ വ്യാജ കറന്‍സി പകരവും
തെലങ്കാന: വീട്ടിലെ അലമാരയില്‍ നിന്ന് സഹോദരങ്ങള്‍ മോഷ്ടിച്ചത് നാല് ലക്ഷം രൂപ. എട്ടും ഒമ്ബതും വയസുള്ള സഹോദരങ്ങളാണ് വന്‍ തട്ടിപ്പ് നടത്തിയത്. 20 ദിവസത്തിനിടെ മോഷ്ടിച്ച പണം കൊണ്ട് ഇരുവരും സ്മാര്‍ട്ട് ഫോണുകളും വാച്ചുകളും വാങ്ങിക്കൂട്ടുകയും ചെയ്തു. തെലങ്കാനയിലെ ജീഡിമെറ്റ്‌ലയിലെ എസ്.ആര്‍ നായിക് നഗറിലാണ് സംഭവം.
പണം കവര്‍ന്ന ശേഷം മാതാപിതാക്കള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ അലമാരയില്‍ വ്യാജ കറന്‍സി പകരം കൊണ്ടുവെക്കുകയും ചെയ്തു. പണം കൊണ്ട് കുട്ടികള്‍ ആഡംബര ഭക്ഷണശാലകളില്‍ പോയി ഗെയിം സെന്‍ററുകള്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് അറിയിച്ചു. മക്കളുടെ ജീവിതശൈലിയിലും പെരുമാറ്റത്തിലും മാറ്റം ശ്രദ്ധിച്ച ദമ്ബതികള്‍ അലമാരയിലെ പണം പരിശോധിച്ചപ്പോഴാണ് വ്യാജ നോട്ടുകളാണെന്നും മോഷ്ടിക്കപ്പെട്ട വിവരവും മനസിലാക്കുന്നത്. ഇതോടെ ദമ്ബതികള്‍ മക്കളെ ചോദ്യം ചെയ്യുകയും സത്യം പുറത്തറിയുകയായിരുന്നു.
തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പണം മോഷ്ടിച്ച് കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. കൂടാതെ, കുട്ടികളെ പ്രലോഭിപ്പിച്ച് പണം കൈപ്പറ്റാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്നും സഹോദരങ്ങള്‍ക്ക് കള്ളനോട്ടുകള്‍ എത്തിച്ചു കൊടുത്തതിന് പിന്നില്‍ അവരാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും മോഷണത്തിന് പ്രലോഭിപ്പിച്ചവരെ ഉടന്‍ കണ്ടുപിടിക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
നാമക്കലില്‍ യുവതിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി
ചെന്നൈ: നാമക്കലില്‍ യുവതിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. 29 കാരിയായ വിധവയാണ് ആക്രമണത്തിനിരയായത്. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കുറ്റവാളികള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.യുവതിയുടെ ആഭരണങ്ങളും പ്രതികള്‍ കവര്‍ന്നു.
മെയ് 19നാണ് സംഭവം. വിസാനം തടാകത്തിനു സമീപം സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന യുവതിയെ നാല് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. യുവതിയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ മാല കൊള്ളയടിക്കുകയും ചെയ്തു. തുടര്‍ന്ന് അക്രമികള്‍ അവളെ ആക്രമിക്കുകയും ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി മണിക്കൂറുകളോളം ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. പ്രതികള്‍ തന്‍റെ സുഹൃത്തിനെയും മര്‍ദിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം ഇവരെ വിട്ടയച്ചത്.
യുവതി നാമക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഐടി നിയമത്തിലെ 392, 376 ബി, 506 (1), 67 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നവീന്‍കുമാര്‍ (21), ദിനേശ്കുമാര്‍ (21), പെയിന്‍ററായി ജോലി ചെയ്യുന്ന മുരളി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.