മംഗളൂരു: ഉള്ളാള്‍ സോമേശ്വരത്ത് കൂട്ടുകാരിക്കൊപ്പം കടല്‍ കാണാന്‍ എത്തിയ കോളജ് വിദ്യാര്‍ഥിനി പാറയില്‍ നിന്ന് തെന്നി വീണ് മുങ്ങി മരിച്ചു.കര്‍ണാടക ബാഗല്‍കോട്ട് ജില്ലയിലെ ബദാമി തെഗ്ഗിയിലെ കാവേരിയാണ് മരിച്ചത്.മംഗളൂരുവില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു കാവേരി. അടുത്തിടെയായിരുന്നു കാവേരിയുടെ ജന്മദിനം.
കടല്‍ത്തീരത്തെ പാറയില്‍ ഇരിക്കുന്നതിനിടെ കാവേരി തെന്നി കടലിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. കോസ്റ്റ് ഗാര്‍ഡില്‍ നിന്നുള്ള മോഹന്‍ ചന്ദ്ര, പ്രദേശത്തെ മീന്‍ തൊഴിലാളികളായ യോഗീഷ്, പ്രവീണ്‍, സോമേശ്വര ക്ഷേത്രത്തിലെ ജീവനക്കാരനായ വിനായക്, സമീപത്തുണ്ടായിരുന്നവര്‍ എന്നിവര്‍ ഉടന്‍ ശ്രമിച്ചിട്ടും കാവേരിയെ രക്ഷിക്കാനായില്ല. കരയിലെത്തിച്ചപ്പോഴും മരണപ്പെട്ടിരുന്നു. മംഗളൂരു ഉര്‍വ സ്റ്റോര്‍ പരിസരത്ത് കൂലിവേല ചെയ്യുന്നവരാണ്
വോട്ട് നേടാന്‍ സാരി നല്‍കി ബിജെപി നേതാവ്, വലിച്ചെറിഞ്ഞ് സ്ത്രീകള്‍; കര്‍ണാടകയിലെ വീഡിയോ വൈറലാവുന്നു
ബംഗളൂരു: ബുധനാഴ്ചയായിരുന്നു കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. നാളെയാണ് വോട്ടെണ്ണല്‍. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്നാണ് എക്സിറ്റ്പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.ഇപ്പോഴിതാ, ബിജെപി പ്രവര്‍ത്തകര്‍ സമ്മാനിച്ച സാരികള്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുന്ന സ്ത്രീകളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
വോട്ടെടുപ്പ് ദിവസം രാവിലെയാണ് സ്ത്രീകള്‍ ബിജെപി നേതാവിന്റെ വീട്ടിലെത്തി സാരികള്‍ വലിച്ചെറിഞ്ഞതും ബിജെപി വിരുദ്ധ മുദ്രാവാക്യം മുഴക്കിയതും.മാണ്ഡ്യയിലെ കെ ആര്‍ പേട്ട് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി കെ സി നാരായണഗൗഡയുടെ അനുയായികള്‍ നല്‍കിയ സാരികളാണ് അദ്ദേഹത്തിന്റെ ഒരു അനുയായിയുടെ വീട്ടിലെത്തി വോട്ടര്‍മാര്‍ ഉപേക്ഷിച്ചത്. കെ ആര്‍ പേട്ടിലെ ഗജ്ജിഗെരെ ഗ്രാമത്തിലാണ് സംഭവം. സാരികള്‍ക്കൊപ്പം ചിക്കനും വോട്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു.
സംഭവത്തില്‍ നാരായണഗൗഡയോ ബി ജെ പി നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭവം ഏറ്റെടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ നിവധി പേരാണ് റീട്വീറ്റ് ചെയ്യുന്നത്.2018ലെ തെരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച നാരായണഗൗഡ പിന്നീട് ഓപ്പറേഷന്‍ കമലയിലൂടെയാണ് ബിജെപിയിലെത്തിയത്.
പിന്നീട് 2019ലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ജയിക്കുകയും കായികമന്ത്രിയാകുകയും ചെയ്തു. 2013 മുതല്‍ നാരായണഗൗഡ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കെആര്‍പേട്ട്. ഇത്തവണയും ഇവിടെ ജനവിധി തനിക്ക് അനുകൂലമാകുമെന്ന ഉറച്ചപ്രതീക്ഷയിലാണ് നാരായണഗൗഡ.