Home തിരഞ്ഞെടുത്ത വാർത്തകൾ സുഹൃത്തിനെ റെയിൽവെ സ്റ്റേഷനിലാക്കി മടങ്ങിയ കോളേജ് വിദ്യാർഥി കെഎസ്ആർടിസി ബസിടിച്ച് മരിച്ചു

സുഹൃത്തിനെ റെയിൽവെ സ്റ്റേഷനിലാക്കി മടങ്ങിയ കോളേജ് വിദ്യാർഥി കെഎസ്ആർടിസി ബസിടിച്ച് മരിച്ചു

by ടാർസ്യുസ്

കൊച്ചി: അമിത വേഗതയിലെത്തിയ കെ എസ് ആർ ടി സി സൂപ്പർ എക്സ്പ്രസ് ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. തൃശ്ശൂർ ചൂലിശ്ശേരി ചീനിക്കൽ വീട്ടിൽ ജയചന്ദ്രൻ്റെ മകൻ അർജുൻ (19) ആണ് മരിച്ചത്. ശനിയാഴ്‌ച പുലർച്ചെ 4.15ഓടെ തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിലാണ് അപകടം നടന്നത്.പനങ്ങാട് ഫിഷറീസ് കോളേജിലെ (കുഫോസ്) ബി.ടെക് ഫുഡ് ടെക്നോളജി ഒന്നാം വർഷ വിദ്യാർഥിയായിരുന്നു അർജുൻ. പത്തനംതിട്ടയിലേക്ക് പോയ കെ എസ് ആർ ടി സി സൂപ്പർ എക്‌സ്പ്രസ് ബസാണ് അർജുൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്. അപകട സമയത്ത് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സുഹൃത്തിനെ റെയിൽവെ സ്റ്റേഷനിൽ എത്തിച്ച് മടങ്ങി വരും വഴിയാണ് അപകടമുണ്ടായത്. അപകട സമയത്ത് അർജുന് പിന്നാലെ മറ്റൊരു ബൈക്കിൽ വേറൊരു സുഹൃത്തുമുണ്ടായിരുന്നു. അർജുനെ സംഭവസ്ഥലത്ത് നിന്ന് അധികം വൈകാതെ വടക്കേക്കോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. നില അതീവ ഗുരുതരമായതിനാൽ പിന്നീട് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

You may also like

error: Content is protected !!
Join Our WhatsApp Group