ബംഗളൂരു: ബൈക്കില്‍ ബി.എം.ടി.സി ബസിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു. മല്ലേശ്വരം സ്വദേശിനി കുസുമിത (20) ആണ് മരിച്ചത്.കെങ്കേരിയിലെ കോളജിലേക്ക് പോകവെ വെള്ളിയാഴ്ച രാവിലെയാണ് അപകടം. അതിവേഗത്തിലെത്തിയ ബസ് ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മല്ലേശ്വരം ട്രാഫിക് പൊലീസ് പരിധിയില്‍ ദേവയ്യ പാർക്കിന് സമീപം രാവിലെ 8.30 ഓടെയാണ് അപകടം. കെങ്കേരിയിലെ സ്വകാര്യ കോളജില്‍ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനിയാണ് കുസുമിത. 2023ല്‍ ബി.എം.ടി.സി ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ ആകെ 40 പേർ മരണപ്പെട്ടതായി നോർത്ത് ഡിവിഷൻ ട്രാഫിക് ഡി.സി.പി സിരി ഗൗരി ചൂണ്ടിക്കാട്ടി.
പിണറായി സര്‍ക്കാര്‍ കാലത്ത് ആത്മഹത്യ ചെയ്തത് 42 കര്‍ഷകര്‍
ഒന്നാം പിണറായി സർക്കാറിന്‍റെ കാലം മുതല്‍ ഇതുവരെ സംസ്ഥാനത്ത് 42 കർഷകർ പലവിധ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് കൃഷിമന്ത്രി പി.പ്രസാദ് നിയമസഭയെ അറിയിച്ചു.2019ല്‍ മാത്രം 13 കർഷകരാണ് ആത്മഹത്യ ചെയ്തത്. എന്നാല്‍, സംസ്ഥാനത്ത് കർഷക ആത്മഹത്യ വർധിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. കാർഷിക മേഖലയിലെ പ്രശ്നങ്ങള്‍ മൂലം കേരളത്തില്‍ കർഷകർക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ല. സംസ്ഥാനത്തെ നെല്‍ കർഷകർക്ക് സംഭരണ തുക നല്‍കുന്നതിന് നിലവില്‍ സ്വീകരിച്ചുവരുന്ന പി.ആർ.എസ് സംവിധാനം നിർത്തലാക്കല്‍ പ്രായോഗികമല്ല.
സപ്ലൈകോയുടെ കർഷക രജിസ്ട്രേഷൻ പോർട്ടലില്‍ രജിസ്റ്റർ ചെയ്ത മുഴുവൻ കർഷകരില്‍ നിന്നും സപ്ലൈകോ നെല്ല് സംഭരിക്കുന്നുണ്ട്. നെല്ല് സംഭരണം സംബന്ധിച്ച് പഠനം നടത്തി സംഭരണം മെച്ചപ്പെടുത്താൻ പഠന റിപ്പോർട്ട് സമർപ്പിക്കാനായി വി.കെ. ബേബി ചെയർമാനായ സമിതിയുടെ സംഭരണ വില യഥാസമയം നല്‍കുന്നതിനുള്ള ശിപാർശ ഉള്‍പ്പെട്ട റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.