ചെന്നൈ :സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരരുതെന്നും കൊണ്ടുവന്നാൽ വിദ്യാർഥികൾക്കും രക്ഷി താക്കൾക്കും എതിരെ നടപടിയെടുക്കുമെന്നും വെല്ലൂർ ജില്ലാ കലക്ടർ കുമാരവേൽ പാണ്ഡ്യൻ, വി ദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി അധ്യാപക രക്ഷാകർതൃ സമിതി പ്രതിമാസ യോഗങ്ങൾ ചേരും.
സ്കൂളുകളിൽ മോശം പെരുമാറ്റം നടത്തുന്ന വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കും. വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ, യൂണിഫോം, ഭക്ഷണം, സൗജന്യ ബസ് യാത്ര തുടങ്ങി നിരവധി സഹായങ്ങൾ സർക്കാർ നൽകുന്നുവെന്നും ഇവ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും കലക്ടർ വിദ്യാർഥികളെ ഉപദേശിച്ചു.
വെല്ലൂർ ജില്ലയിലെ ബാർബർ ഷോപ്പുകളിൽ വിദ്യാർഥികളുടെ മുടി വെട്ടുന്നതിനുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കിയതായി കലക്ടർ പറഞ്ഞു.നിർദേശങ്ങൾ ലംഘിക്കുന്ന കടയുടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.