മുംബൈ: മലദ്വാരത്തിലൂടെ പ്രഷര്‍ പമ്ബ് കയറ്റി വായു ശക്തിയായി അടിച്ചതിനെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലാണ് സംഭവം. എന്‍ജിനീയറിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തുഷാര്‍ സദാശിവ് നികുംഭ് (20) ആണ് മരിച്ചത്.
വസ്ത്രങ്ങളില്‍ പറ്റിപ്പിടിക്കുന്ന ലോഹത്തരികളും മറ്റും കളയാന്‍ എന്‍ജിനീയറിങ് സ്ഥാപനത്തിലെ തൊഴിലാളികള്‍ എയര്‍ പ്രഷര്‍ പമ്ബ് ഉപയോഗിച്ചിരുന്നു. ഞായറാഴ്ച ഉച്ചക്ക് സഹപ്രവര്‍ത്തകന്‍ പമ്ബ് മലദ്വാരത്തിലൂടെ ഉള്ളില്‍ കയറ്റി വായു അടിച്ചതിനെ തുടര്‍ന്ന് തുഷാറിന്റെ വയറ്റിലെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര ക്ഷതം സംഭവിക്കുകയായിരുന്നു.
ഉടന്‍ സമീപത്തെ ആശുപത്രിയിലും തുടര്‍ന്ന് ഗുജറാത്തിലെ സൂറത്തിലുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹപ്രവര്‍ത്തകനായ 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കുറ്റകരമായ നരഹത്യക്കാണ് കേസെടുത്തത്. കൊലക്കുറ്റം ചുമത്തിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
മംഗളൂരുവില്‍ യുവ അഭിഭാഷകനെ വീട്ടില്‍ കയറി മര്‍ദിച്ചുവെന്ന പരാതിയില്‍ എസ്.ഐക്ക് സസ്‍പെഷന്‍
മംഗളൂരു:യുവ അഭിഭാഷകനെ വീട്ടില്‍ കയറി മര്‍ദിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് സബ് ഇന്‍സ്പെക്ടറെ സസ്പെന്റ് ചെയ്തു.ബെല്‍ത്തങ്ങാടി പുഞ്ചലക്കട്ട പൊലീസ് സ്റ്റേഷന്‍ എസ്.ഐ സുതേഷ് കുമാറിനെയാണ് പശ്ചിമ മേഖല ഐ.ജി സസ്പെന്റ് ചെയ്തത്.
അഡ്വ.കുല്‍ദീപ് ഷെട്ടിയാണ് പരാതിക്കാരന്‍.സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് വീട്ടില്‍ എത്തിയ എസ്.ഐ ശാരീരിക പീഡനം ഏല്പിച്ചു എന്ന യുവ അഭിഭാഷകന്റെ പരാതി ബാര്‍ അസോസിയേഷന്‍ ഗൗരവമായി കാണുകയും പ്രതിഷേധ പരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു.ഇതേത്തുടര്‍ന്ന് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി.പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് സസ്പെന്‍ഷന്‍.