ബെംഗളൂരു : മേക്കേദാട്ടു പദ്ധതിയുടെ നിയമപരമായ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യാനും നടപടികളുമായി മുന്നോട്ടുപോകാനും സർവകക്ഷിയോഗം വിളിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.അതേസമയം, തമിഴ്നാടുമായുള്ള മേക്കേദാട്ട് പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കുള്ള പദ്ധതികൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. “ഡിപിആർ അംഗീകരിക്കുകയും പാരിസ്ഥിതിക അനുമതി നേടുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ മുന്നിലുള്ള ഒരേയൊരു അജണ്ട, മുഖ്യമന്ത്രി പറഞ്ഞു.മേക്കേദാതു പദ്ധതിയിൽ കർണാടകയും തമിഴ്നാടും തമ്മിൽ ചർച്ച നടത്താൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന്റെ പ്രസ്താവനയ്ക്കെതിരെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഉന്നയിച്ച എതിർപ്പുകളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മേക്കേദാട്ടു പദ്ധതി ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കും ;മുഖ്യമന്ത്രി
previous post