Home Featured ബംഗളൂരു: മുഖ്യമന്ത്രിയുടെ പി.എ ഹണിട്രാപ്പില്‍; ഔദ്യോഗിക രേഖകള്‍ ചോര്‍ന്നു

ബംഗളൂരു: മുഖ്യമന്ത്രിയുടെ പി.എ ഹണിട്രാപ്പില്‍; ഔദ്യോഗിക രേഖകള്‍ ചോര്‍ന്നു

ബംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പേഴ്സനല്‍ അസിസ്റ്റന്‍റ് ഹരീഷ് ഹണിട്രാപ്പില്‍ കുടുങ്ങി. ഇയാളില്‍ നിന്ന് ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിയതായി പൊലീസിന് പരാതി.ഇതുസംബന്ധിച്ച്‌ ജന്മഭൂമി ഫൗണ്ടേഷന്‍ പ്രസിഡന്‍റ് നടരാജ ശര്‍മയാണ് വിധാന്‍ സൗധ പൊലീസില്‍ പരാതി നല്‍കിയത്. നിയമസഭ മന്ദിരം കേന്ദ്രീകരിച്ച്‌ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടക്കുന്നതായും പരാതിയില്‍ പറയുന്നു.

വിധാന്‍ സൗധയിലെ ഗ്രൂപ് ഡി ജീവനക്കാരിയെ ഉപയോഗിച്ച്‌ ഹരീഷിനെ വശീകരിച്ചശേഷം വിഡിയോകള്‍ ചിത്രീകരിച്ചിരുന്നു. ഇതുപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയാണ് രേഖകള്‍ ചോര്‍ത്തിയത്. ഈ ജീവനക്കാരിക്ക് കനക്പുര റോഡില്‍ കോടിക്കണക്കിനു രൂപയുടെ സ്വത്താണ് ഹരീഷ് വാങ്ങിക്കൊടുത്തത്. മുഖ്യമന്ത്രി ഒപ്പിട്ട ഫയലുകളാണ് പ്രധാനമായും ചോര്‍ത്തിയതെന്നും പരാതിയില്‍ പറയുന്നു.

കാത്തിരിപ്പിന് വിട; കാൽപന്ത് പൂരത്തിന് ഇന്ന് കൊടിയേറും

ലോകം മുഴുവനുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഖത്തർ ലോകകപ്പിന് ഇന്ന് തിരിതെളിയും. ദോഹയിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് ലോകകപ്പിന് തുടക്കമാവുക. വിശ്വ കിരീടത്തിനായുള്ള പോരാട്ടത്തിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം.എട്ട് സ്റ്റേഡിയങ്ങളിലായി, എട്ട് ഗ്രൂപ്പുകളാക്കി തിരിച്ച 32 ടീമുകൾ തമ്മിലാണ് ഖത്തറിലെ പോരാട്ടം.

ലോകകപ്പ് ചരിത്രത്തിൽ 32 ടീമുകൾ മാറ്റുരയ്ക്കുന്ന അവസാന ലോകകപ്പാണ് ഖത്തറിലേത്. 2018 ജൂലൈ 15 ന് റഷ്യയിലെ മൊസ്കോ നഗരത്തിലെ ലസ്നികി സ്റ്റേഡിയത്തിലാണ് അവസാനമായി ഫുട്ബോൾ ലോകകപ്പിന്റെ ആരവം ലോകം കണ്ടത്. നാല് വർഷത്തെ കാത്തിരിപ്പിന് വിട നൽകി ആ ആവേശം കടലുകൾ താണ്ടി ഇന്ന് ഖത്തറിലെ അൽ ബെയ്ത്തിൽ ഉയരും.മത്സരം ആസ്വദിക്കുന്നതിനായി 60,000 ഇരിപ്പിടങ്ങളാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുളള കലാപ്രകടനങ്ങളോടെയാണ് കാണികളെ ഖത്തര്‍ വരവേല്‍ക്കുന്നത്.

ഇതിന്പുറമെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒഴിവ് സമയങ്ങള്‍ ചിലവഴിക്കുന്നതിനായി പ്രത്യേകം പാര്‍ക്കുകളും ഒപ്പം ഭക്ഷണശാലകളും സംഘാടകര്‍ സജ്ജീകരിച്ചിട്ടുണ്ട്. കാണികളായി 12 ലക്ഷത്തോളം ആരാധകരെത്തുമെന്നാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്.പ്രത്യേകം സജ്ജീകരിച്ചിട്ടുളള കാഴ്ച വിരുന്നുകള്‍ ഖത്തര്‍ ലോകകപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്. സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍, സംഗീക പരിപാടികള്‍, തെരുവ് പ്രകടനങ്ങള്‍ തുടങ്ങിയവയെല്ലാം കാഴ്ച വിരുന്നിന്റെ ഭാഗമാണ്.

മെസ്സിയും, റൊണാൾഡോയും, നെയ്മറും , എംബാപ്പെയുമെല്ലാം അവസാനമായി ഒരുമിച്ചെത്തുന്ന ലോകകപ്പായതുകൊണ്ട് തന്നെ, ഡിസംബര്‍ 18ന് വിശ്വകിരീടത്തിനായുള്ള പോരാട്ടത്തിന്റെ അവസാന വിസ്സിൽ മുഴങ്ങും വരെ ഫുട്ബോൾ ആരാധകർക്ക് ഇനി ഉറക്കമില്ലാ രാത്രികളാണ്.

You may also like

error: Content is protected !!
Join Our WhatsApp Group