Home Featured ബെംഗളൂരു: ശ്മശാന ജീവനക്കാർക്കൊപ്പം പ്രാതൽ കഴിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

ബെംഗളൂരു: ശ്മശാന ജീവനക്കാർക്കൊപ്പം പ്രാതൽ കഴിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

ബെംഗളൂരു: ശ്മശാന ജീവനക്കാർക്കൊപ്പം പ്രാതൽ കഴിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.റെസ്കോഴ്സ് റോഡിലെ ഓദ്യോഗിക വസതിയിലെത്തിയ 200 ജീവനക്കാരെ മുഖ്യമന്ത്രി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. സമൂഹത്തിൽ ഇവർ ചെയ്യുന്ന ജോലിയുടെ മഹത്വം എല്ലാ തലങ്ങളിലേക്കും എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു. മന്ത്രിമാരായ അരഗ ജ്ഞാനേന്ദ്ര, ഗോവിന്ദ് കർജോൽ, കോട്ട – ശ്രീനിവാസ പൂജാരി എന്നിവർ പങ്കെടുത്തു.

സബ്‌സിഡി സാധനങ്ങള്‍ വേണോ?, റേഷന്‍ കാര്‍ഡ് നിര്‍ബന്ധം; സപ്ലൈകോയില്‍ ഇന്നുമുതല്‍ ബാര്‍കോഡ് സ്‌കാനിങ്

കൊച്ചി: സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്നും സബ്‌സിഡി സാധനങ്ങള്‍ വാങ്ങാന്‍ ഇന്നു മുതല്‍ ബാര്‍കോഡ് സ്‌കാനിങ്ങ് സംവിധാനം.റേഷന്‍ കാര്‍ഡ് നമ്ബര്‍ ടൈപ്പ് ചെയ്യുന്നതിന് പകരം ബാര്‍കോഡ് സ്‌കാനര്‍ ഉപയോഗിച്ച്‌ റേഷന്‍ കാര്‍ഡ് നമ്ബര്‍ സ്‌കാന്‍ ചെയ്തുമാത്രം നല്‍കാന്‍ സപ്ലൈകോ സിഎംഡി ഡോ. സഞ്ജീബ് പട്‌ജോഷി നിര്‍ദേശം നല്‍കി.സപ്ലൈകോയുടെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും പീപ്പിള്‍സ് ബസാറുകളിലും ഇന്നുമുതല്‍ ഇതുപാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ റേഷന്‍ കാര്‍ഡ് നമ്ബര്‍ നല്‍കി സബ്‌സിഡി ദുരുപയോഗം ചെയ്യുന്നതുസംബന്ധിച്ച്‌ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്.ബാര്‍കോഡ് സ്‌കാനര്‍ ഉപയോഗിച്ച്‌ കാര്‍ഡ് നമ്ബര്‍ എന്റര്‍ ചെയ്യുമ്ബോള്‍ തെറ്റുകള്‍ വരാനുള്ള സാധ്യതയും കുറയും. സപ്ലൈകോ ഔട്ട്‌ലെറ്റുകലില്‍ നിന്ന് സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നതിന് റേഷന്‍ കാര്‍ഡോ, മൊബൈല്‍ ഫോണിലെ ഡിജിലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ റേഷന്‍കാര്‍ഡോ ഹാജരാക്കണം.

സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും മാവേലി സൂപ്പര്‍ സ്‌റ്റോറുകളിലും വരുംദിവസങ്ങളില്‍ ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും സപ്ലൈകോ അറിയിച്ചു. സപ്ലൈകോ വില്‍പ്പനശാലകളിലൂടെ 13 ഇനം സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ വില്‍പ്പന നടത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group