Home Uncategorized ബെംഗളൂരു:തിരഞ്ഞെടുപ്പ് പരാജയം;മുഖ്യമന്ത്രി രാജി നൽകി.

ബെംഗളൂരു:തിരഞ്ഞെടുപ്പ് പരാജയം;മുഖ്യമന്ത്രി രാജി നൽകി.

ബെംഗളൂരു:തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രാജി സമർപ്പിച്ചു. ശനിയാഴ്ച രാത്രി രാജ്ഭവനിലെത്തി ഗവർണർ താവർചന്ദ് ഗഹ്‌ലോതിന് രാജി സമർപ്പിക്കുകയായിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ദേശീയപാർട്ടി എന്ന നിലയിൽ പരാജയത്തിന്റെ കാരണം വിശദമായി പരിശോധിക്കും. തെറ്റുകൾ തിരിച്ചറിഞ്ഞ് ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വാട്‌സ് ആപ്പ് സ്പാം കോളുകള്‍: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

വാട്‌സാപ്പ് സ്പാം കോളുകളില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കി കേരളാ പോലീസ്.രാജ്യാന്തര നമ്ബരുകളില്‍ നിന്നുള്ള അജ്ഞാത സ്പാം കോളുകളും സന്ദേശങ്ങളും വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാട്‌സ് ആപ്പും ഉപയോക്താള്‍ക്ക് ഇത് സംബന്ധിച്ചുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഇന്തോനേഷ്യ (+62), വിയറ്റ്‌നാം (+84), മലേഷ്യ (+60), കെനിയ (+254), എത്യോപ്യ (+251) തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നമ്ബറുകളില്‍ നിന്നാണ് കോളുകള്‍ വരുന്നത്.ഇത്തരം സ്പാം നമ്ബരുകളില്‍ നിന്നുള്ള കോളുകള്‍ വന്നാല്‍ അത് അറ്റന്‍ഡ് ചെയ്യരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കി. ആ നമ്ബര്‍ ഉടന്‍ ബ്ലോക്ക് ചെയ്യുക (വാട്‌സ് ആപ്പ് പേജിന്റെ വലതു വശത്ത് മുകളിലുള്ള മൂന്ന് ഡോട്ടുകളില്‍ നിന്നുള്ള മെനുവില്‍ നിന്ന് ‘more’ തെരഞ്ഞെടുക്കുക.

അതില്‍ രണ്ടാമതായി ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ കാണാം). അജ്ഞാത സന്ദേശങ്ങള്‍ക്കൊപ്പമുള്ള ലിങ്കുകളും ക്ലിക്കു ചെയ്യരുത്. ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group