Home Featured ബംഗളുരു :അടച്ചിട്ട ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾ വീണ്ടും തുറക്കാൻ നടപടി.

ബംഗളുരു :അടച്ചിട്ട ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾ വീണ്ടും തുറക്കാൻ നടപടി.

ഒന്നര വർഷത്തിലധികമായി അടച്ചിട്ട ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾ വീണ്ടും തുറക്കും. നിലവിൽ ട്രെയിൻ സർവീസ് അവസാനിപ്പിക്കുന്നതും പുറപ്പെടുന്നതും മൂന്നാമത്തെ പ്ലാറ്റ്ഫോമിലാണ്. ബയ്യപ്പനഹള്ളി–കെആർപുരം പാതയുടെ നിർമാണത്തിന്റെ ഭാഗമായാണ് പ്ലാറ്റ്ഫോമുകൾ അടച്ചിട്ടത്. ചല്ലഘട്ട–വൈറ്റ്ഫീൽഡ് പാതയ്ക്ക് ഒപ്പമാകും ഇവയും തുറക്കുക. ഇരു പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയതായി ബിഎംആർസി എക്സിക്യൂട്ടീവ് ഡയറക്ടർ എ.എസ്.ശങ്കർ അറിയിച്ചു. വൈറ്റ്ഫീൽഡിലേക്കുള്ള ട്രെയിനുകൾ ഒന്നാമത്തെ പ്ലാറ്റ്ഫോമിലും ചല്ലഘട്ടയിലേക്കുള്ള ട്രെയിനുകൾ രണ്ടാമത്തെ പ്ലാറ്റ്ഫോമിലുമാകും നിർത്തുക.

കാമുകിയെ ശല്യപ്പെടുത്തിയ മേലുദ്യോഗസ്ഥനെ കൊന്നു കുഴിച്ച്‌ മൂടി കോണ്‍ക്രീറ്റ് ഇട്ടു ഉറപ്പിച്ച്‌ ; സര്‍ക്കാര്‍ ക്ലാര്‍ക്ക് അറസ്റ്റില്‍

ഡല്‍ഹിയില്‍ കാമുകിയെ ശല്യപ്പെടുത്തിയ മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടിയ സര്‍ക്കാര്‍ ക്ലാര്‍ക്ക് അറസ്റ്റില്‍.മൃതദേഹം കുഴിച്ചിട്ട സ്ഥലം ഇയാള്‍ സിമൻറ് കൊണ്ട് ഉറപ്പിക്കുകയും ചെയ്തു. ഇന്ത്യ ഡിഫന്‍സ് ഓഫീസര്‍ കോംപ്ലക്സിലെ സീനിയര്‍ സര്‍വേയര്‍ ആയ മഹേഷ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഓഫീസിലെ ക്ലര്‍ക്കായ അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.അനീഷില്‍ നിന്ന് മഹേഷ് 9 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഇത് തിരിച്ചുനല്‍കിയില്ല. കൂടാതെ തന്റെ കാമുകിയെ സീനിയര്‍ ഓഫീസര്‍ ശല്യപ്പെടുത്തിയതും അനീഷിന്റെ വിരോധത്തിനിടയാക്കി.

ഇതേത്തുടര്‍ന്നായിരുന്നു കൊലപതാകം. കൃത്യമായ ആസുത്രണത്തിലൂടെയാണ് അനീഷ് കൊല നടത്തിയത്. ഓഗസ്റ്റ് 28ന് അവധി എടുത്ത പ്രതി മഹേഷിനെ ആര്‍കെ പുരം സെക്ടര്‍ രണ്ടിലെ തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.മണിപ്പൂരില്‍ സൈനിക വേഷം ധരിച്ച്‌ തോക്കുകള്‍ മോഷ്ടിച്ച അഞ്ച് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം.മഹേഷ് എത്തുന്നതിന് മുമ്ബ് ലജ്പത് നഗര്‍, സൗത്ത എക്സ്റ്റൻഷൻ മാര്‍ക്കറ്റില്‍ നിന്നും കൊലപാതകത്തിനാവശ്യമായ സാമഗ്രികള്‍ വാങ്ങി സൂക്ഷിച്ചു. വീട്ടിലെത്തിയ മഹേഷിനെ പൈപ്പ് ഉപയോഗിച്ച്‌ പിന്നില്‍ നിന്നും അടിച്ചു വീഴ്ത്തി. സംഭവസ്ഥലത്തു വെച്ചു തന്നെ മഹേഷ് മരിച്ചു.

തുടര്‍ന്ന് സോണിപത്തിലെ തന്റെ വീട്ടിലേക്ക് പോയി. പിന്നേറ്റ് മടങ്ങിവന്ന് ഒന്നര അടി ആഴത്തില്‍ ഒരു കുഴിയെടുത്തു മൃതദേഹം കുഴിച്ചിട്ടു. സിമന്റ് കൊണ്ട് അടയ്ക്കുകയും ചെയ്തു. മഹേഷിന്റെ മൃതദേഹം സെപ്‌റ്റംബര്‍ രണ്ടിന് പൊലീസ് കണ്ടെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group