Home തിരഞ്ഞെടുത്ത വാർത്തകൾ പത്താംക്ലാസ് വിദ്യാർഥിനി പ്രസവിച്ചു; യുവാവ് അറസ്റ്റിൽ

പത്താംക്ലാസ് വിദ്യാർഥിനി പ്രസവിച്ചു; യുവാവ് അറസ്റ്റിൽ

by ടാർസ്യുസ്

ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ സർക്കാർ സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ അയൽക്കാരനായ 19-കാരൻ അറസ്റ്റിലായി. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന യുവാവിനെ പോലീസ് പോക്സോകേസ് പ്രകാരം അറസ്റ്റുചെയ്തത്. പെൺകുട്ടിക്ക് വയറുവേദനയെടുത്തതിനെത്തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് ഗർഭിണിയായ വിവരം അറിഞ്ഞത്.

കഴിഞ്ഞദിവസമാണ് പ്രസവിച്ചത്. സംഭവം തിരിച്ചറിയുന്നതിൽ സ്കൂൾ അധികൃതർക്ക് വീഴ്ചപറ്റിയെന്നു കാണിച്ച് സ്കൂൾ വിദ്യാഭ്യാസ, സാക്ഷര താ വകുപ്പ് ജില്ലാ അധികൃതർ ഉന്നതർക്ക് റിപ്പോർട്ട് അയച്ചു. പതിവായി ക്ലാസിലെത്തുന്ന പെൺകുട്ടിയുടെ ശാരീരിക മാറ്റങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ചസംഭവിച്ച പ്രധാനാധ്യാപകനും അധ്യാപകർക്കും എതിരേ നടപടിയെടുക്കാനാണ് റിപ്പോർട്ടിലെ ശുപാർശ.

You may also like

error: Content is protected !!
Join Our WhatsApp Group