Home Featured കർണാടക :സിവില്‍ സര്‍വീസ് മോഹം സഫലമായില്ല’; യുവ ബാങ്ക് ഉദ്യോഗസ്ഥ മരിച്ച നിലയില്‍.

കർണാടക :സിവില്‍ സര്‍വീസ് മോഹം സഫലമായില്ല’; യുവ ബാങ്ക് ഉദ്യോഗസ്ഥ മരിച്ച നിലയില്‍.

ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചിക്കമംഗളൂറിലെ കൊല്ലെഗല്‍ മല്ലപ്പയുടെ മകളും കര്‍ണാടക ഗ്രാമീണ്‍ ബാങ്ക് മാണ്ട്യ റീജിയണല്‍ ഓഫീസ് മാനജറുമായ ശ്രുതിയാണ് (30) മരിച്ചത്.ഏഴ് വര്‍ഷമായി ചിക്കമംഗളൂറു ശാഖയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ശ്രുതി രണ്ട് മാസം മുമ്ബാണ് മാണ്ട്യയിലേക്ക് മാറിയത്. അവിടെ വാടകവീട്ടില്‍ തനിച്ചായിരുന്നു താമസം. പൊലീസ് പറയുന്നത്: ഞായറാഴ്ച രാത്രി ഏഴ് മണിയോടെ പിതാവിനെ മൊബൈല്‍ ഫോണില്‍ വിളിച്ച്‌ താന്‍ മരിക്കുകയാണെന്ന് അറിയിച്ച ഉടന്‍ ഫോൺ കട്ട്‌ ചെയ്തു .

തിരിച്ചു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായി. മാണ്ട്യയിലെ ബന്ധുക്കളെ അറിയിച്ച്‌ അവര്‍ താമസസ്ഥലത്ത് എത്തുമ്ബോഴേക്കും യുവതി സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . ‘ഐഎഎസ് സ്വപ്നം സഫലമാവാത്തതിനാല്‍ പോവുന്നു’ എന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്..

അര്‍ധരാത്രി കാമുകിയെ കാണാനെത്തി, കാമുകന് ദാരുണാന്ത്യം

കാമുകിയെ കാണാൻ അര്‍ധരാത്രി മതില്‍ ചാടി കടന്നെത്തിയ യുവാവിന് ദാരുണാന്ത്യം. പെണ്‍കുട്ടിയുടെ വീടിന്റെ ടെറസില്‍ നിന്നും വീണാണ് യുവാവ് മരിച്ചത്.ഹൈദരാബാദിലെ ബോറബന്ദയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഇരുപതുകാരനായ മുഹമ്മദ് ഷുഹൈബ് ആണ് മരിച്ചത്. അര്‍ധരാത്രി കാമുകിക്ക് പിസ്സ നല്‍കാനെത്തിയതായിരുന്നു യുവാവ്. പെണ്‍കുട്ടിയുമായി ടെറസില്‍ സംസാരിച്ച്‌ കൊണ്ട് നില്‍ക്കുന്നതിനിടെയായിരുന്നു അപകടം.പെണ്‍കുട്ടിയും യുവാവും ടെറസില്‍ സംസാരിച്ചുകൊണ്ടിരിക്കെ, ശബ്ദം കേട്ട് പെണ്‍കുട്ടിയുടെ അച്ഛൻ ടെറസിലേക്ക് വന്നു.

പെട്ടെന്ന് ഒളിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷുഹൈബ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീഴുകയായിരുന്നു. വൈദ്യുതി ലൈനില്‍ തട്ടാതിരിക്കാന്‍ ശ്രമിക്കുമ്ബോള്‍ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം. വീഴ്ചയില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. എന്നാല്‍, ആശുപത്രിയിലെത്തിക്കാൻ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായില്ല. ഷുഹൈബിന്റെ വീട്ടുകാരെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ പുലര്‍ച്ചെ മൂന്നുമണിയോടെ സ്ഥലത്തെത്തിയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.ആശുപത്രിയില്‍ എത്തി ചികിത്സ ആരംഭിച്ചെങ്കിലും അഞ്ചരയോടെ യുവാവ് മരണപ്പെട്ടു. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ ഷുഹൈബിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group