ബംഗളൂരു: നഗരത്തിലെ സ്കൂളില്‍ പതിവുപരിശോധനക്കിടെ കുട്ടികളുടെ ബാഗില്‍നിന്ന് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വസ്തുക്കള്‍.സിഗരറ്റ്, കോണ്ടം, മയക്കുമരുന്ന്, വൈറ്റ്നർ മുതലായവ കുട്ടികളുടെ ബാഗിൽനിന്ന് പതിവായി കണ്ടെത്തുന്നത് കർണാടക ജനറൽ സെക്രട്ടറി ഡി. ശശികുമാർ പറഞ്ഞു. കണ്ടെടുത്തത് മഞ്ഞുമലയുടെ ചെറിയൊരു ഓട്ടം മാത്രമാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
വസ്തുക്കളുമായി പിടികൂടിയ കുട്ടികളെ സ്കൂൾ അധികൃതർ 10 ദിവസം മാറ്റിനിർത്തുകയായിരുന്നു. വിഷയം രഹസ്യമാക്കി വെച്ചശേഷം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും കൗൺസലിങ് നൽകാനാണ് മാനേജ്മെന്റ് തീരുമാനിച്ചത്. ബംഗളൂരു നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലെ സ്കൂളുകളിൽ പ്രധാനമായും പരിശോധന നടത്തിയതായി അദ്ദേഹം പറഞ്ഞു.
കോണ്ടവും മയക്കുമരുന്നും പത്താംക്ലാസിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ബാഗില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചെറിയ കുട്ടികള്‍പോലും മയക്കുമരുന്ന് ഇടപാടിന് കണ്ണിയാവുകയാണ്. വിഷയം ഉന്നതതല കമ്മിറ്റിയുടെ അടുത്തെത്തിയാല്‍ ആവശ്യമായ മറ്റു വിവരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ കറന്‍സി ‘ഇ റുപ്പി’ ഇന്ന് മുതല്‍; ആദ്യഘട്ടത്തില്‍ നാല് നഗരങ്ങളില്‍
റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ഇ റുപ്പി ഇന്ന് ചില്ലറ ഇടപാടുകള്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും.മുംബൈ,ദില്ലി, ബെംഗലൂരു, ഭുവനേശ്വര്‍ എന്നീ 4 നഗരങ്ങളില്‍ മാത്രമാകും ഈ ഘട്ടത്തില്‍ ഇ റുപ്പി ലഭ്യമാകുക. ഇടപാടുകാരും വില്‍പ്പനക്കാരുമുള്ള നിയന്ത്രിത ഗ്രൂപ്പുകളിലും ഇ റുപ്പി പരീക്ഷിക്കും. ആദ്യ ഘട്ടത്തില്‍ എസ്ബിഐ അടക്കമുളള നാല് ബാങ്കുകളെയും ആര്‍ ബിഐ സഹകരിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്.
നിലവില്‍ പ്രാബല്യത്തിലുള്ള കറന്‍സിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളായി ആകും ഇ റുപ്പി പുറത്തിറക്കുക. ഡിജിറ്റല്‍ വാലറ്റില്‍ മൊബൈല്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ഇടപാടുകള്‍ നടത്താനാകുംഅച്ചടിച്ച നോട്ടുകള്‍ക്ക് പകരം നിയമസാധുതയുള്ള ഡിജിറ്റല്‍ കറന്‍സിയാണ് ഇ റുപ്പി എന്ന് ഒറ്റവാക്കില്‍ പറയാം.
പൊതുവേ ഡിജിറ്റല്‍ കറന്‍സി എന്നു പറയുമ്ബോഴും ഇവിടെ ഇ റുപ്പിക്ക് ഒരു വ്യത്യാസമുണ്ട്. അത് ഇ റുപ്പിയുടെ ഉത്തരാവാദിത്തം ബാങ്കുകള്‍ക്കല്ല നേരിട്ട് റിസര്‍വ്ബാങ്കിനാണ് ആണ് എന്നതാണ്. ഇന്ന് മുതല്‍ ഇ റുപ്പി സാധാരണ ഇടപാടുകാര്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുകയാണ്. ഘട്ടം ഘട്ടമായി പരീക്ഷിച്ച് മാത്രമേ ഇ റുപ്പി പൂര്‍ണതോതില്‍ നടപ്പാക്കൂ എന്നാണ് ആര്‍ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ കൊച്ചി ഉള്‍പ്പെടെയുള്ള 9 നഗരങ്ങളില്‍ ഇ റുപ്പി കൊണ്ടു വരുന്നുണ്ട്.