Home Featured മൈസൂരുവില്‍ ചര്‍ച്ചിനുനേരെ ആക്രമണം; ക്രിസ്തുവിന്‍റെ പ്രതിമ തകര്‍ത്തു

മൈസൂരുവില്‍ ചര്‍ച്ചിനുനേരെ ആക്രമണം; ക്രിസ്തുവിന്‍റെ പ്രതിമ തകര്‍ത്തു

മൈസൂരു: നഗരത്തിലെ ചര്‍ച്ചിനുനേരെ അജ്ഞാതരുടെ ആക്രമണം. ക്രിസ്തുവിന്‍റെ പ്രതിമ അക്രമികള്‍ തകര്‍ത്തു. ക്രിസ്മസിനു പിന്നാലെയാണ് മൈസൂരു പെരിയപട്ടണയിലെ സെന്‍റ് മേരീസ് ചര്‍ച്ചിനുനേരെ ആക്രമണമുണ്ടായത്.അധികൃതരുടെ പരാതയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

ചര്‍ച്ചിലും പരിസരങ്ങളിലും സ്ഥാപിച്ച സി.സി.ടി.വി കേന്ദ്രീകരിച്ച്‌ ആക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ചൊവ്വാഴ്ച വൈകീട്ട് ആറിന് ജീവനക്കാരനാണ് ചര്‍ച്ചിന്‍റെ വാതിലും ജനലും മറ്റും തകര്‍ത്തത് ആദ്യം കണ്ടത്.’സമീപത്തെ കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുകയാണ്.

പണവും പള്ളിക്ക് പുറത്ത് വെച്ചിരുന്ന ഒരു കലക്ഷന്‍ ബോക്സും കാണാത്തതിനാല്‍ മോഷണമാണെന്നാണ് പ്രാഥമിക നിഗമനം’ -മൈസൂരു പൊലീസ് മേധാവി സീമ ലത്കര്‍ പറഞ്ഞു

മയക്കുമരുന്നിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണം’

ബംഗളൂരു: രാജ്യത്ത് വളര്‍ന്നുവരുന്ന മയക്കുമരുന്ന് ഉപഭോഗ സംസ്കാരം വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും അപനയിക്കുന്ന മഹാ ദുരന്തമാണെന്നും ഈ വിപത്തിനെതിരെ പൊതുജനം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഡോ.എം.പി. രാജന്‍ അഭിപ്രായപ്പെട്ടു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ ‘മയക്കുമരുന്നിന്റെ അതിപ്രസരം’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാറില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികളെ വഴിതെറ്റിക്കുന്ന മയക്കുമരുന്നു ലോബികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് യുവതലമുറയെ സംരക്ഷിക്കാനുള്ള ബാധ്യത എല്ലാവരുടേതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സാംസ്കാരിക അച്ചടക്കം ഇല്ലാതാക്കി, സാമൂഹിക സ്വസ്ഥത തകര്‍ക്കുന്ന ലഹരി മാഫിയകളില്‍ നിന്നും യുവതലമുറയെ സംരക്ഷിക്കാന്‍ സ്കൂള്‍, കോളജ് തലത്തിലും സംഘടന തലത്തിലും ബോധവത്കരണ ക്ലാസുകള്‍ നടത്തുകയും മാതാപിതാക്കളെയും സമൂഹത്തെയും ബോധവത്കരിക്കുകയും മാത്രമാണ് പരിഹാരമെന്ന് ചര്‍ച്ച ഉദ്ഘാടനംചെയ്ത കല്‍പന പ്രദീപ് അഭിപ്രായപ്പെട്ടു.

പി.കെ. കേശവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ ആര്‍.വി. ആചാരി , സുരേഷ് കോഡൂര്‍, സി. കുഞ്ഞപ്പന്‍, ഡെന്നിസ് പോള്‍, സി. ജേക്കബ്, ആര്‍.വി. പിള്ള, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരന്‍, ഉമേഷ് ശര്‍മ, ശ്രീകണ്ഠന്‍ നായര്‍, പ്രദീപ് പി.പി എന്നിവര്‍ സംസാരിച്ചു. പി. മോഹന്‍ദാസ് നന്ദി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group