Home Featured സംഘ്​പരിവാര്‍ അക്രമം; കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ തെരുവില്‍ പ്രതിഷേധിച്ച്‌ ക്രൈസ്തവ വിശ്വാസികള്‍

സംഘ്​പരിവാര്‍ അക്രമം; കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ തെരുവില്‍ പ്രതിഷേധിച്ച്‌ ക്രൈസ്തവ വിശ്വാസികള്‍

by ടാർസ്യുസ്

ബംഗളൂരു: മതപരിവര്‍ത്തന നിരോധനനിയമം കൊണ്ടുവരാനുള്ള സര്‍ക്കാര്‍നീക്കത്തിലും ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കെതിരെ ഹുബ്ബള്ളിയില്‍ നടന്ന അക്രമത്തിലും പ്രതിഷേധിച്ച്‌ തെരുവില്‍ പ്രതിഷേധം. പാസ്​റ്റര്‍മാരുടെ നേതൃത്വത്തില്‍ ഹുബ്ബള്ളി നഗരത്തില്‍ നടന്ന പ്രതിഷേധ റാലിയിലും ധര്‍ണയിലും നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ സെന്‍റ് പീറ്റേഴ്സ് ചര്‍ച്ചില്‍നിന്ന്​ ആരംഭിച്ച മാര്‍ച്ച്‌ ഗദഗ് റോഡിലൂടെ കടന്ന് കിട്ടൂര്‍ ചെന്നമ്മ സര്‍ക്കിളില്‍ സമാപിച്ചു. സര്‍ക്കിളില്‍ ഒത്തുചേര്‍ന്ന് ധര്‍ണ നടത്തി. തുടര്‍ന്ന് മിനി വിധാന്‍ സൗധയിലേക്ക് റാലിയായി പോയശേഷം സര്‍ക്കാര്‍ നീക്കത്തിനെതിരെ മുദ്രാവാക്യം വിളിച്ചു.ദിവസങ്ങള്‍ക്ക് മുമ്ബ് ഹുബ്ബള്ളിയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ബജ്​രംഗ്ദള്‍, വി.എച്ച്‌.പി പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറിയിരുന്നു. ഇതിനെതിെരയും പ്രതിഷേധമുയര്‍ന്നു. ധാര്‍വാഡ് ജില്ല ക്രിസ്ത്യന്‍ പാസ്​റ്റേഴ്സ് ആന്‍ഡ് ലീഡേഴ്സി​െന്‍റ നേതൃത്വത്തിലാണ് സമാധാന മാര്‍ച്ച്‌ നടന്നത്. ഒരുവിധ തെളിവുമില്ലാതെയാണ് ക്രിസ്ത്യന്‍ വിഭാഗം നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണം ഉന്നയിക്കുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് സുനില്‍ മഹദെ പറഞ്ഞു. ഇന്ത്യക്കാരാണ് തങ്ങളെന്നും ഭരണഘടനാപരമായി ജീവനക്കാനുള്ള അവകാശമുണ്ടെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ച്‌ ഇരകളാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യന്‍ പള്ളികള്‍ സര്‍വേ നടത്താനുള്ള നീക്കവും ദുരുദ്ദേശ്യപരമാണ്. ക്രിസ്ത്യന്‍ വിഭാഗത്തെ അടിച്ചമര്‍ത്താനുള്ള നീക്കത്തി​െന്‍റ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. ചില വര്‍ഗീയസംഘടനകളും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ചേര്‍ന്ന് ക്രിസ്ത്യന്‍ സമുദായത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ക്രിസ്തുവിനെ പിന്തുടരുന്ന തങ്ങള്‍ സമൂഹത്തി​െന്‍റ ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും ധര്‍ണയില്‍ പങ്കെടുത്ത പാസ്​റ്റര്‍ സെഡ്രിക് ജേക്കബ് പറഞ്ഞു.മദ്യത്തിനടിമയായവരെ അതില്‍നിന്ന്​ മോചിപ്പിച്ചുകൊണ്ട് പുതിയ ജീവിതം നല്‍കുന്നത് ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സമൂഹത്തില്‍ നടത്തിവരുന്നത്. ക്രിസ്ത്യന്‍ അംഗങ്ങളെ ആക്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബെളഗാവി, ഹാവേരി, ഗദഗ്, മൈസൂരു, മംഗളൂരു തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ പാസ്​റ്റര്‍മാരുടെ പ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധത്തെ തുടര്‍ന്ന് ഹുബ്ബള്ളിയിലെ തിരക്കേറിയ ചെന്നമ്മ സര്‍ക്കിളിലും സമീപ റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group