ഐടി മേഖലയിൽ രണ്ട് ലക്ഷത്തോളം പേർക്ക് അടുത്തുതന്നെ നിയമനം ലഭിക്കുമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ.ഐടി സേവന വ്യവസായത്തിലെ വളർച്ച തുടരുമെന്നും ഡിജിറ്റലൈസേഷനിലും സാങ്കേതിക വിദ്യയിലും അടുത്ത വർഷങ്ങളിൽ നിക്ഷേപം വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവിൽ നടന്ന ടെക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം കോവിഡ് മഹാമാരി സമയത്ത് ഇന്ത്യൻ ഐടി മേഖലയും രാജ്യത്തെ ആഗോള വികസന കേന്ദ്രങ്ങളും സ്വീകരിച്ച നിലപാട് ഏത് ആഘാതത്തെയും മറികടക്കാനുള്ള കഴിവുണ്ടെന്ന് തെളിയിച്ചു.
ഈ നിലപാട് ബഹുരാഷ്ട്ര കമ്ബനികൾക്കിടയിൽ വലിയ സ്വീകാര്യത നൽകിയിട്ടുണ്ട്. ഐടി മേഖല ഇപ്പോൾ നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ട്. ഡാറ്റാ സംരക്ഷണവും സ്വകാര്യത പ്രശ്നങ്ങളുമടക്കം നിലനിൽക്കുന്നുണ്ടെങ്കിലും ഇതെല്ലാം തരണം ചെയ്ത് ഐടി മേഖല വളർച്ച കൈവരിക്കുമെന്ന വിശ്വാസമുണ്ടെന്നും ക്രിസ് ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.8-10 ശതമാനം വളർച്ചയാണ് ഐടി മേഖലയിൽ പ്രതീക്ഷിക്കുന്നത്. ഐടി വ്യവസായത്തിന് ഇത് നിർണായകവും ആവേശകരവുമായ കാലഘട്ടമാണ്. അടുത്ത 25 വർഷം, പിന്നിട്ട കാലഘട്ടത്തേക്കാൾ മികച്ചതായിരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ക്രിസ് ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
വഞ്ചനാകേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സണ്ണി ലിയോണിയും ഭര്‍ത്താവും കേരളാ ഹൈക്കോടതിയില്‍
വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി സണ്ണി ലിയോണിയും (Sunny Leone) ഭര്‍ത്താവ് ഡാനിയല്‍ വെബെറും ഇവരുടെ കമ്ബനി ജീവനക്കാരന്‍ സുനില്‍ രജനിയും ഹൈക്കോടതിയെ സമീപിച്ചു.നേരത്തെ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ ഇവരുടെ അറസ്റ്റ് ഹൈക്കോടതി തടത്തിരുന്നു. തുടര്‍ന്നാണ് കേസ് റദ്ദാക്കാന്‍ ഹര്‍ജി നല്‍കിയത്. കേരളത്തിലും ബഹറിനിലും ഷോ നടത്താമെന്ന് സമ്മതിച്ച് 29 ലക്ഷം തട്ടിയെന്നാരോപിച്ച് പെരുമ്ബാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്.
ലക്ഷങ്ങള്‍ പ്രതിഫലം കൈപ്പറ്റിയ സണ്ണി കൊച്ചിയില്‍ നടന്ന വാലന്റൈന്‍സ് ഡേ പരിപാടിയില്‍ പങ്കെടുത്തില്ല എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്ബനിയുടെ പരാതിയെ തുടര്‍ന്ന് നടിക്കെതിരെ വഞ്ചനാക്കുറ്റം ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.2021ല്‍ പൂവാര്‍ റിസോര്‍ട്ടില്‍ എത്തിയ നടിയെ കൊച്ചി ക്രൈംബ്രാഞ്ച് യൂണിറ്റ് ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
“ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ നടിക്കെതിരെ ഐപിസി സെക്ഷന്‍ 420 പ്രകാരം വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്” എന്ന് അന്നുവന്ന റിപ്പോര്‍ട്ടില്‍ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.പലതവണ മാറ്റിവെക്കേണ്ടി വന്നെങ്കിലും, ഒടുവില്‍ കൊച്ചിക്കടുത്ത് അങ്കമാലിയില്‍ അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് പരിപാടി നടത്താനാണ് തീരുമാനിച്ചത്.
പരിപാടി പലതവണ സംഘാടകര്‍ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും ഇത് തന്റെ അസൗകര്യം കൊണ്ടല്ലെന്നും ബാക്കിയുള്ള 12 ലക്ഷം രൂപ ഇപ്പോഴും തനിക്ക് നല്‍കാനുണ്ടെന്നും ആയിരുന്നു അന്ന് സണ്ണി എടുത്ത നിലപാട്.പിന്നീട് തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ നടിയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് സണ്ണി ലിയോണിക്ക് അനുകൂലമായി കേരള ഹൈക്കോടതി വിധി വന്നിരുന്നു. അതേസമയം, സംസ്ഥാന ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാന്‍ കോടതി അനുമതി നല്‍കി.
പെരുമ്ബാവൂര്‍ സ്വദേശിയായ ഇവന്റ് മാനേജര്‍ നല്‍കിയ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സണ്ണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു വിധി.തങ്ങള്‍ നിരപരാധികളാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും തങ്ങള്‍ക്കെതിരെ ഒരു തരത്തിലുള്ള ക്രിമിനല്‍ കുറ്റവും ആരോപിക്കാനാവില്ലെന്നും ഹര്‍ജിക്കാരായ സണ്ണി ലിയോണിക്കൊപ്പം ഭര്‍ത്താവ് ഡാനിയല്‍ വെബറും മറ്റൊരു വ്യക്തിയും വാദിച്ചു.അവര്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും, വസ്തുതകളും സാഹചര്യങ്ങളും അവരെ അറിയിക്കുകയും, തങ്ങളും പരാതിക്കാരനും തമ്മില്‍ നടന്ന ഇടപാടുകള്‍ തെളിയിക്കുന്ന രേഖകള്‍ കൈമാറിയതായും സണ്ണി അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.