Home Featured വർണവസന്തം തീർത്ത് ബംഗളുരുവിലെ ‘ചിത്രസന്തെ’

വർണവസന്തം തീർത്ത് ബംഗളുരുവിലെ ‘ചിത്രസന്തെ’

ബംഗളൂരു: കിലോമീറ്ററുകൾ തെരുവോര കലാകാരന്മാർ ചിത്രംവരകളാലും പ്രദർശനത്താലും സജീവമായിരിക്കുന്നു. വിവിധയിടങ്ങളിൽനിന്നു വരുന്ന ആയിരക്കണക്കിന് ചിത്രകലാ ആസ്വാദകർ അവരുടെ ചിത്രംവരയിലെ മാസ്മരികതക്കു മുന്നിൽ അത്ഭുതപ്പെടുന്നു. ചിലരുടെ മുഖം അപ്പോൾ തന്നെ കാൻവാസിലാക്കിക്കൊടുക്കുന്നു. രാജ്യത്തിന്റെ വിവിധ ദേശങ്ങളിൽനിന്നു വന്ന ചിത്രകാരന്മാരുടെ സംഗമവേദിയായി മാറുകയായിരുന്നു ഞായറാഴ്ച ചിത്രകലാ പരിഷത്തിന്റെയും പരിസരത്തും നടന്നചിത്രസന്ത മേള.ചിത്രകലാമേഖലക്ക് ലഭിക്കുന്ന വലിയ അംഗീകാരംകൂടിയായി പരിപാടി മാറി.

രണ്ടു വർഷമായി കോവിഡ് കാലത്ത് ദുരിതങ്ങളൊരുപാട് അനുഭവിച്ച ചിത്രകാരന്മാർക്ക് കിട്ടുന്ന രാജ്യത്തെ ഏറ്റവും വലിയ വേദികൂടിയായി പരിപാടി മാറുകയായിരുന്നു. വരകളുടെയും വർണങ്ങളുടെയും ദേശീയോത്സവമാണ് ‘ചിത്രസന്തെ’. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 1300ലധികം കലാകാരന്മാരാണ് മേളയുടെ 20-ാം പതിപ്പിൽ പങ്കെടുത്തത്.

വിൻഡ്സർ മാനർ ഹോട്ടൽ മുതൽ ശിവാനന്ദ സർക്കിൾ വരെ നീളുന്ന ഭാഗത്താണ് പരിപാടി നടന്നത്.രാവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പരിപാടി ഉദ്ഘാടനം ചെയ്തു. ഉച്ചയോടെതന്നെ മേളയിലേക്ക് കലാകാരന്മാരുടെയും ആസ്വാദകരുടെയും ഒഴുക്ക് തുടങ്ങിയിരുന്നു. ചിത്രകലാ പരിഷത്ത് ഓരോ ചിത്രകാരനും അനുവദിച്ച ഇടങ്ങളിലായിരുന്നു തങ്ങളുടെ സൃഷ്ടികളുമായി കലാകാരന്മാർ തമ്പടിച്ചത്.

ആയിരക്കണക്കിന് അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങളാൽ സമ്പന്നമായിരുന്നു മേളവിവിധ വിഷയങ്ങളിലുള്ള അതിമനോഹര ചിത്രങ്ങൾ പകർത്താനും കലാകാരന്മാരോട് സംസാരിക്കാനും ഒപ്പം ഫോട്ടോയെടുക്കാനും ആസ്വാദകർ തിരക്കുകൂട്ടി. 200 രൂപ മുതൽ അരലക്ഷവും അതിനു മുകളിലേക്കും വില വരുന്ന ചിത്രങ്ങൾ വരെ മേളയിലെത്തിയിരുന്നു. വീടിന്റെയും ഓഫിസുകളുടെയും ചുമരുകൾക്ക് മനോഹാരിത കൂട്ടാൻ സാധിക്കുന്ന ചിത്രങ്ങളുമായാണ് സന്ദർശകർ പലരും മടങ്ങിയത്.

കുക്കര്‍ ബോംബ് സ്ഫോടനം; മംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളേജിലും ഉഡുപ്പിയിലെ ഫ്ളാറ്റിലും എന്‍.ഐ.എ റെയ്ഡ്

മംഗളൂരു: മംഗളൂരുവിലെ കുക്കര്‍ ബോംബ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അന്വേഷണം വ്യാപിപ്പിച്ചു. മംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളേജിലും ഉഡുപ്പിയിലെ ഫ്ളാറ്റിലും എന്‍.ഐ.എ റെയ്ഡ് നടത്തി.കഴിഞ്ഞ വര്‍ഷം നവംബറില്‍ മംഗളൂരു നഗരത്തിലെ നാഗോരിയില്‍ നടന്ന കുക്കര്‍ ബോംബ് സ്‌ഫോടനവുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

കുക്കര്‍ ബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഷാരിഖിനെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ പേരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. നേരത്തെ അറസ്റ്റിലായ മാസ് മുനീര്‍ മംഗളൂരുവിലെ കോളേജില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ രേഖകള്‍ ലഭിക്കാനായിരുന്നു കോളേജില്‍ എന്‍.ഐ.എ റെയ്ഡ് നടത്തിയത്. മാസ് മുനീറുമായി അടുത്ത ബന്ധമുള്ള ഉഡുപ്പി സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി റിയാന്‍ ഷെയ്ഖിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന മാസ് മുനീറുമായി ഇയാള്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നതായും ശിവമോഗയിലെ പുരാലെയ്ക്ക് സമീപം തുംഗ നദിക്കരയില്‍ പരീക്ഷണ സ്‌ഫോടനം നടത്തിയതായും എന്‍.ഐ.എ പറഞ്ഞു.സയ്യിദ് യാസിന്‍, മാസ് മുനീര്‍, ഷാരിക് അഹമ്മദ് എന്നിവരെയാണ് ശിവമോഗ പരീക്ഷണ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. യാസിന്‍ ശിവമോഗയില്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയപ്പോള്‍ മുനീര്‍ പ്രസ്തുത കോളേജില്‍ അവസാന വര്‍ഷ എംടെക്കിന് പഠിക്കുകയായിരുന്നു.

തീര്‍ത്ഥഹള്ളിയിലെ ഒരു തുണിക്കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു ഷാരിഖ്. വിദ്യാര്‍ത്ഥി റിഹാന്‍ ഷെയ്ഖിന്റെ ഫ്‌ളാറ്റിലും എന്‍.ഐ.എ റെയ്ഡ് നടത്തി. ബ്രഹ്‌മവാര്‍ താലൂക്കിലെ വരമ്ബള്ളിയിലാണ് ഫ്ളാറ്റ് സ്ഥിതി ചെയ്യുന്നത്. ഏതാനും രേഖകള്‍ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ റിഹാന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു.എന്‍ഐഎ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോയി.

You may also like

error: Content is protected !!
Join Our WhatsApp Group