ബംഗളൂരു: സംസ്ഥാനത്തെ വനമേഖലകളില്‍ ചന്ദനക്കൊള്ള തടയാന്‍ പുതുപദ്ധതിയുമായി വനംവകുപ്പ്. ചന്ദനമരങ്ങളില്‍ ചിപ്പുകള്‍ സ്ഥാപിച്ച് കവര്‍ച്ച തടയുകയാണ് ലക്ഷ്യം.ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായി (ഐ.ഐ.എസ്.സി) സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.ചിപ് ഘടിപ്പിക്കുന്നതോടെ ചന്ദനമരം മുറിക്കുമ്ബോള്‍ വിവരം വനംവകുപ്പ് ഓഫിസുകളില്‍ അറിയും.
മരം അസാധാരണമായി ചലിക്കുമ്ബോള്‍ ചിപ്പുകളില്‍നിന്ന് അപായ സന്ദേശം വനം വകുപ്പിന്‍റെ ഓഫിസുകളില്‍ ലഭിക്കുന്നതാണ് ഈ സംവിധാനം. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്തെത്തി കവര്‍ച്ച തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഒരോ മരവും നില്‍ക്കുന്ന പ്രദേശമുള്‍പ്പെടെയുള്ള വിവരങ്ങളും ചിപ്പിലൂടെ ലഭിക്കും. ചിപ്പുകള്‍ ഐ.ഐ.എസ്.സിയാണ് നിര്‍മിക്കുക.
ഇതിനൊപ്പം രാത്രിയിലും വ്യക്തമായ ദൃശ്യങ്ങള്‍ ലഭിക്കുന്ന നിരീക്ഷണ കാമറകളും ചന്ദനമരങ്ങള്‍ കൂടുതലായുള്ള വനമേഖലകളില്‍ സ്ഥാപിക്കും.ചന്ദനക്കടത്ത് സംഘങ്ങളെ പിടികൂടാനുള്ള നടപടികളും വനം വകുപ്പ് സ്വീകരിച്ചുവരുകയാണ്. പൊലീസുമായി ചേര്‍ന്ന് വിവിധയിടങ്ങളില്‍ പരിശോധന നടത്തിവരുകയാണെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ ചന്ദനമരങ്ങള്‍ സംരക്ഷിക്കുന്നതിന് ഗാര്‍ഡുമാരെ വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്.
എന്നാല്‍, അതിവിദഗ്ധമായി മരം മുറിച്ചുകടത്തുന്നതാണ് കവര്‍ച്ചക്കാരുടെ പതിവ്. മരം മുറിക്കാനുള്ള പ്രത്യേക യന്ത്രസംവിധാനങ്ങള്‍ കവര്‍ച്ചക്കാരുടെ പക്കലുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടുന്ന സാഹചര്യമുണ്ടായാല്‍ ആക്രമിച്ച് രക്ഷപ്പെടുകയാണ് കൊള്ളസംഘത്തിന്‍റെ രീതി. ഇതിനാല്‍ ഒന്നോ രണ്ടോ ഗാര്‍ഡുകള്‍ മാത്രം കാവലുള്ള പ്രദേശങ്ങളില്‍ താരതമ്യേന പരിശോധനകളും കുറവാണ്. ഈ സാഹചര്യത്തിലാണ് ചിപ് ഘടിപ്പിക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്.
ഹൈടെക്’ സംഘം കുടുങ്ങി; മോഷ്ടിക്കേണ്ട വീടും രക്ഷപ്പെടാനുള്ള വഴിയും കണ്ടെത്തുന്നത് ഗൂഗ്ള്‍ മാപ്പിലൂടെ
കണ്ണൂര്‍: ഗൂഗ്ള്‍ മാപ് നോക്കി ആഡംബര വീടുകളുള്ള പ്രദേശങ്ങള്‍ കണ്ടെത്തി മോഷണം നടത്തുന്ന അന്തര്‍സംസ്ഥാന സംഘം അറസ്റ്റില്‍.ന്യൂഡല്‍ഹി ഗുരുനാനാക്ക് മാര്‍ക്കറ്റിലെ മഹേന്ദ്ര (50), ഉത്തര്‍പ്രദേശ് സ്വദേശികളായ അക്ബര്‍പൂര്‍ രവീന്ദ്രപാല്‍ ഗൗതം (28), സംബാല്‍ ജന്നത്ത് ഇന്റര്‍ കോളജിനുസമീപം റംബറോസ് (26) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം പയ്യാമ്ബലത്തെ അശോകന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലാണ് അറസ്റ്റ്. മോഷണം നടന്ന് 24 മണിക്കൂറിനുള്ളില്‍ കണ്ണൂര്‍ ടൗണ്‍ എസ്.ഐ നസീബിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടി. മോഷണസ്ഥലത്തുനിന്ന് കിട്ടിയ ഷൂ വാങ്ങിയ ബില്ലാണ് പൊലീസിന് തുമ്ബായത്. കടയില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ താമസിക്കുന്നവരാണെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേരളത്തിലെത്തി ഗൂഗ്ള്‍ മാപ് ഉപയോഗിച്ച് കെട്ടിടങ്ങളുടെയും വീടുകളുടെയും വിവരങ്ങള്‍ ശേഖരിച്ച് മോഷണം നടത്തി മടങ്ങുകയാണ് ഇവരുടെ പതിവ്. വലിയ സ്ഥാപനങ്ങളും ആഡംബര വീടുകളും സ്ഥിതിചെയ്യുന്ന സ്ഥലങ്ങളെക്കുറിച്ച് മനസ്സിലാക്കിയാണ് മോഷണം. രക്ഷപ്പെടാനുള്ള വഴികളും റോഡും മാപ്പില്‍ കണ്ടെത്തി ആസൂത്രണം ചെയ്യും. യു.പി, ഡല്‍ഹി എന്നിവിടങ്ങളില്‍ അഞ്ച് മോഷണ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരാണ് പ്രതികള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ തളിപ്പറമ്ബ്, വളപട്ടണം അടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന മോഷണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരുകയാണ്. എ.എസ്.ഐ അജയന്‍, ഷൈജു, നാസര്‍, രാജേഷ്, നവീന്‍, ജിഷ്ണു, ബാബുമണി എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.