Home Featured അകലങ്ങളിലിരുന്നും ‘റിയലായി’ ചുംബിക്കാം; ഉപകരണവുമായി ചൈന

അകലങ്ങളിലിരുന്നും ‘റിയലായി’ ചുംബിക്കാം; ഉപകരണവുമായി ചൈന

വിദൂരങ്ങളിലുള്ള കമിതാക്കൾക്കായി ചുംബനോപകരണം വികസിപ്പിച്ച് ചൈനീസ് സർവകലാശാല. ചാങ്സൂ വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടാണ് ചുംബനോപകരണം വികസിപ്പിച്ചെടുത്തത്. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം കാമുകനെയോ/ കാമുകിയെയോ പതിവു പോലെ വിഡിയോ കോൾ വിളിക്കുന്നതിനൊപ്പം ചുംബനോപകരണം ഉപയോഗിക്കാമെന്ന് ഇത് രൂപകൽപന ചെയ്ത ജിയാങ് സോലി പറയുന്നു. മൊബൈൽ ഫോണിന്റെ ചാർജിങ് പോർട്ടുമായി ബന്ധിപ്പിച്ചാണ് ഉപകരണം ഉപയോഗിക്കുക.

സർവകലാശാലയിൽ പഠിക്കുമ്പോൾ ദൂരെയായിരുന്ന കാമുകിയുമായി സമയം ചിലവിടാൻ ഫോൺ മാത്രമായിരുന്നു തനിക്ക് ആശ്രയമെന്നും അങ്ങനെയാണ് ഇത്തരത്തിലുള്ള ഉപകരണത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചതെന്നും ഒടുവിൽ കണ്ടുപിടിച്ചതെന്നും സോലി കൂട്ടിച്ചേർത്തു. സിലിക്കോൺ ചുണ്ടുകളാണ് ചുംബനോപകരണത്തിലുള്ളത്. പ്രത്യേക മർദം ഉപകരണത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ഉപയോഗിക്കുന്നയാളുടെ ചുണ്ടുകളും, ചലനവും, ശബ്ദവും അനുസരിച്ച് ഇത് പ്രവർത്തിക്കും. ചുംബനം അതേ തീവ്രതയിൽ മറുഭാഗത്തുള്ളയാൾക്ക് അനുഭവവേദ്യമാകുന്ന തരത്തിലാണ് ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും സോലി അവകാശപ്പെടുന്നു.

ചുംബനത്തെ യഥാർഥത്തിൽ അനുഭവിപ്പിക്കാൻ ഇതിന് കഴിയുമെന്നും സോലി കൂട്ടിച്ചേർത്തു. 2019ൽ സോലി ചുംബനോപകരണം വികസിപ്പിച്ചെങ്കിലും പേറ്റന്റ് കിട്ടിയത് ഈ ജനുവരിയിലാണ്.വിദൂരങ്ങളിലിരുന്ന് സ്നേഹിക്കുന്നവർക്കുള്ള തന്റെ സമ്മാനമാണിതെന്ന് സോലി പറയുന്നു. സമ്മിശ്രമായ പ്രതികരണമാണ് സോലിയുടെ ചുംബനോപകരണത്തിന് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ചിലർ ഇത് നല്ലതാണെന്നും തമാശയുണ്ടല്ലോയെന്നും അഭിപ്രായപ്പെട്ടപ്പോൾ അയ്യേ, വൃത്തികേടാണിതെന്നും ഞെട്ടിപ്പോയെന്നും ചിലർ പറയുന്നു.

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴഞ്ചേരി: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കോഴഞ്ചേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളിയായ കൃഷ്ണ ഭവനില്‍ രാഹുല്‍ ആര്‍.ഭക്തന്‍റെയും വിഷ്ണു പ്രിയയുടെയും ഒന്നര മാസം മാത്രം പ്രായമുള്ള മകള്‍ ലക്ഷ്മിയാണ് മരിച്ചത്.ഇന്നലെ പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. കുഞ്ഞ് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ട് ഉടനെ വീട്ടുകാര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചിരുന്നു.കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group