
ബീജിംഗ്: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ അതി കഠിനമാക്കി ചൈനീസ് സര്‍ക്കാര്‍. നിരീക്ഷണത്തിലിരിക്കുന്നവരെ വീടുകള്‍ക്ക് പകരം മെറ്റല്‍ ബോക്‌സുകളില്‍ താമസിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇത്തരത്തില്‍ താമസിപ്പിക്കുന്നതിനായി രോഗികളെയും രോഗ ലക്ഷണങ്ങളുള്ളവരെയും നൂറ് കണക്കിന് ബസുകളില്‍ കൊണ്ട് പോകുന്ന വീഡിയോകളും വൈറലാവുകയാണ്.
2019ല്‍ ചൈനയിലെ വുഹാനില്‍ നിന്ന് ഉത്ഭവിച്ച കൊവിഡ് ഇന്ന് ലോകമൊട്ടാകെ നാശം വിതച്ച് മുന്നേറുകയാണ്. ചൈനയിലും രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വര്‍ദ്ധിക്കുന്നു. അടുത്ത മാസം രാജ്യത്ത് നടക്കാനിരിക്കുന്ന ശീതകാല ഒളിമ്ബിക്സും സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. സര്‍ക്കാര്‍ പിന്തുടരുന്ന ഡൈനാമിക് സീറോ എന്ന ഫോര്‍മുല പ്രകാരം കര്‍ശന ലോക്‌ഡൗണ്‍, അടിയന്തര കൂട്ട പരിശോധന എന്നീ മാര്‍ഗങ്ങളും രാജ്യത്ത് തുടരുന്നുണ്ട്.