ചെന്നൈ : 5 വയസ്സു വരെയുള്ള കുട്ടികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി എസ്. എസ്.ശിവശങ്കർ നിയമസഭയിൽ അറിയിച്ചു. നിലവിൽ 3 വയസ്സു വരെ സൗജന്യ യാത്രയും തുടർന്ന് 12 വയസ്സു വരെ പകുതി നിരക്കുമാണ് ഈടാക്കുന്നത്. 2022- 23 വർഷത്തിൽ സർക്കാർ ബസുകളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു.
ഓട്ടമേറ്റഡ് ടിക്കറ്റ് സംവിധാനം, സംയോജിത ഗതാഗത സംവിധാനം, സർക്കാർ ബസ് യാത്രക്കാരുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള കേന്ദ്രം എന്നിവ നടപ്പാക്കും. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ദീർഘദൂര ബസുകളിൽ ലഗേജുകൾ വയ്ക്കുന്നതിനുള്ള സ്ഥലത്തിന്റെ ഒരു ഭാഗം പാഴ്സൽ, കുറിയർ സേവനങ്ങൾക്കായി നീക്കിവെക്കും.