Home Featured ബംഗളൂരു: പ്രാവിനെ പിടിക്കുന്നതിനിടെ രണ്ട് കുട്ടികള്‍ക്ക് ഷോക്കേറ്റു; നില ഗുരുതരം

ബംഗളൂരു: പ്രാവിനെ പിടിക്കുന്നതിനിടെ രണ്ട് കുട്ടികള്‍ക്ക് ഷോക്കേറ്റു; നില ഗുരുതരം

ബംഗളൂരു: പ്രാവുകളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് കുട്ടികള്‍ക്ക് ഷോക്കേറ്റു. നന്ദിനി ലേഔട്ടിലെ വിജയാനന്ദനഗര്‍ സ്വദേശികളായ ചന്ദ്രു, സുപ്രീത് എന്നിവര്‍ക്കാണ് ഷോക്കേറ്റത്.ഗുരുതരമായി പൊള്ളലേറ്റ കുട്ടികളുടെ നില അതിഗുരുതരമാണെന്ന് വിക്ടോറിയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.പ്രാവുകളെ പിടിക്കാനുള്ള ശ്രമത്തിനിടെ കുട്ടികള്‍ വ്യാഴാഴ്ച ഇരുമ്ബുവടിയുമായി വീടിന്റെ ടെറസിലേക്ക് പോവുകയായിരുന്നു.

പ്രാവുകളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ മേല്‍ക്കൂരയിലൂടെ കടന്നുപോയ ഹൈടെന്‍ഷന്‍ കമ്ബിയില്‍ ഇരുമ്ബുവടി തട്ടി. ഇതോടെ ഷോക്കേല്‍ക്കുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ പരിസരത്തെ വീടുകളിലെ ഇലക്‌ട്രോണിക് സാധനങ്ങള്‍ കത്തിനശിച്ചു. 80 ശതമാനം പൊള്ളലേറ്റ സുപ്രീത് ഐ.സി.യുവില്‍ ചികിത്സയിലാണ്. ചന്ദ്രു വാര്‍ഡില്‍ ചികിത്സയിലാണ്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

വിന്‍ഡോ സീറ്റില്‍ ഇരുന്നയാളുടെ കഴുത്തില്‍ ഇരുമ്ബ് ദണ്ഡ് തുളച്ചുകയറി; ട്രെയിന്‍ യാത്രക്കാരന്‍ മരിച്ചു

ലഖ്‌നൗ: ട്രെയിന്‍ യാത്രയ്ക്കിടെ പുറത്തുനിന്നുള്ള ഇരുമ്ബ് ദണ്ഡ് കഴുത്തില്‍ കുത്തിക്കയറി യാത്രക്കാരന് ദാരുണാന്ത്യം.പ്രയാഗ് രാജിന് സമീപമാണ് സംഭവം. ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ വിന്‍ഡോ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ആളുടെ കഴുത്തില്‍ പുറത്തുനിന്നുള്ള ഇരുമ്ബ് ദണ്ഡ് തുളച്ചുകയറുകയായിരുന്നു.നിലാഞ്ചല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത ആള്‍ക്കാണ് അപകടം സംഭവിച്ചത്.

യാത്രക്കാരന്‍ തത്ക്ഷണം മരിച്ചു. മൃതദേഹം അലിഗഡ് ജങ്ഷന്‍ സ്റ്റേഷനില്‍ റെയില്‍വേ പൊലീസിന് കൈമാറി.ഹരീഷ് ദുബെ എന്നയാളാണ് മരിച്ചത്. ട്രാക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group