Home Featured കർണാടകയിൽ ശൈശവ വിവാഹങ്ങൾ ഇപ്പോഴും തുടരുന്നു;റിപ്പോർട്ട്

കർണാടകയിൽ ശൈശവ വിവാഹങ്ങൾ ഇപ്പോഴും തുടരുന്നു;റിപ്പോർട്ട്

ഉഡുപ്പി : ‘വിദ്യാഭ്യാസമുള്ളവരുടെ നാട്’ എന്ന് വിശേഷിപ്പിക്കുന്ന ജില്ലകളായ ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും ഇപ്പോഴും ശൈശവ വിവാഹങ്ങൾ നടക്കുന്നുണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്.ഇരു ജില്ലകളിലും വിവിധ വകുപ്പുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും അനധികൃത ശൈശവ വിവാഹങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം 2017-18 മുതൽ 2021-22 വരെ ഈ ജില്ലകളിൽ 96 ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ദക്ഷിണ കന്നഡ ജില്ലയിൽ റിപ്പോർട്ട് ചെയ്ത 66 കേസുകളിൽ 57 എണ്ണവും, ഉഡുപ്പിയിൽ ഇതേ കാലയളവിൽ 30 ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്‌തതിൽ 27 എണ്ണം നിർത്തിവച്ചു.പലയിടത്തും 16-17 വയസ്സിൽ പെൺകുട്ടികൾ വിവാഹിതരാകുന്നു. സാമ്പത്തികവും കുടുംബപരവുമായ കാരണങ്ങളാൽ പലരും തങ്ങളുടെ പെൺമക്കളെ നേരത്തെ വിവാഹം കഴിപ്പിക്കുന്നു. തൽഫലമായി, അവർക്ക് വിദ്യാഭ്യാസ അവസരങ്ങൾ നഷ്ടപ്പെടുന്നു. ചെറുപ്പത്തിൽ തന്നെ ദാമ്പത്യ ഉത്തരവാദിത്തങ്ങൾ കൂടി വരുന്നതോടെ ചൂഷണം വർധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

കനത്ത മഴവരുന്നു; കര്‍ണാടകയില്‍ ഇ​ന്ന്​ യെ​ല്ലോ അ​ല​ര്‍​ട്ട്

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത്​ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ബം​ഗ​ളൂ​രു ഉ​ള്‍പ്പെ​ടെ​യു​ള്ള വി​വി​ധ ജി​ല്ല​ക​ളി​ല്‍ ബു​ധ​നാ​ഴ്ച കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ല​ര്‍​ട്ട്​ പു​റ​പ്പെ​ടു​വി​ച്ചു.ബംഗ​ളൂ​രു അ​ര്‍ബ​ന്‍, ബം​ഗ​ളൂ​രു റൂ​റ​ല്‍, ക​ല​ബു​റ​ഗി, റാ​യ്​​ചൂ​ര്‍, യാ​ദ്ഗി​ര്‍, കൊ​പ്പാ​ള്‍, ഗ​ദ​ഗ്, ബെ​ള​ഗാ​വി, തു​മ​കു​രു, ചി​ക്ക​ബെ​ല്ലാ​പു​ര, കോ​ലാ​ര്‍ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണി​ത്.ര​ണ്ടു ദി​വ​സ​മാ​യി ക​ര്‍ണാ​ട​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യി മ​ഴ പെ​യ്യു​ന്നു​ണ്ട്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30 വ​രെ മാ​ണ്ഡ്യ ജി​ല്ല​യി​ലെ പാ​ണ്ഡ​വ​പു​ര, ഹാസ​ന്‍ ജി​ല്ല​യി​ലെ അ​ര്‍ക്ക​ല്‍ഗു​ഡ്, മൈ​സൂ​രു ജി​ല്ലയി​ലെ കൃ​ഷ്ണ​രാ​ജ​ന​ഗ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂടു​ത​ല്‍ മ​ഴ ല​ഭി​ച്ച​ത്.

You may also like

error: Content is protected !!
Join Our WhatsApp Group