ബെംഗളൂരു: പതിനാലുവയസ്സുകാരിയെ വിവാഹം കഴിച്ച നാല്‍പ്പത്താറുകാരന്‍ അറസ്റ്റില്‍. ചിക്കബേട്ടഹള്ളി സ്വദേശി എന്‍.ഗുരുപ്രസാദാണ് പിടിയിലായത് . വിവാഹം നടത്തിക്കൊടുത്തതിന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ശൈശവവിവാഹ നിരോധന നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ദരിദ്രരും കൂലിപ്പണിക്കാരുമാണ്.
കല്യാണം കഴിഞ്ഞ കുട്ടി കൂടാതെ രണ്ട് പെണ്‍മക്കള്‍ കൂടി ദമ്ബതിമാര്‍ക്കുണ്ട്. കുടുംബത്തിന്റെ ഈ സാഹചര്യം മുതലെടുത്താണ് ഗുരുപ്രസാദ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതെന്നാണ് പോലീസ് പറയുന്നത്. ഗുരുപ്രസാദിന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്ബേ ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു. അടുത്തിടെയാണ് ഇയാള്‍ ദരിദ്രകുടുംബത്തില്‍പ്പെട്ട പതിനാലുവയസ്സുകാരിയെ കണ്ടത്.
തുടര്‍ന്ന് മറ്റൊരു സ്ത്രീ വഴി പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് കുടുംബത്തെ അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് പണവും വാഗ്ദാനം ചെയ്തു. ഇതോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹം നടത്താന്‍ തീരുമാനിച്ചത്. 15,000 രൂപയാണ് ഗുരുപ്രസാദ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കിയത്.
ഒരുക്ഷേത്രത്തില്‍വെച്ച് പൂജാരിയുടെ കാര്‍മികത്വത്തിലായിരുന്നു വിവാഹം. അടുത്തിടെ പെണ്‍കുട്ടി നഗരത്തിലെ ഒരു പി.ജി. ഹോസ്റ്റലില്‍ ബന്ധുവിനൊപ്പം ജോലിക്കെത്തിയിരുന്നു. തന്റെ വിവാഹം കഴിഞ്ഞതാണെന്നും ഭര്‍ത്താവിന് 46 വയസ്സുണ്ടെന്നും പെണ്‍കുട്ടി ഹോസ്റ്റലിന്റെ ഉടമയോട് വെളിപ്പെടുത്തി. ഇതോടെ ഹോസ്റ്റല്‍ ഉടമയാണ് പോലീസിനെ വിവരമറിയിച്ചത്.മൂന്ന് പെണ്‍മക്കള്‍ അടങ്ങുന്ന കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ കാരണമാണ് വിവാഹം നടത്താന്‍ നിര്‍ബന്ധിതരായതെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി.
അതേസമയം, വിവാഹത്തിന് കാര്‍മികത്വം വഹിച്ച പൂജാരിയും കേസില്‍ പ്രതിയാണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് കൈമാറിയ പെണ്‍കുട്ടിയെ ബെംഗളൂരു വില്‍സണ്‍ ഗാര്‍ഡന്‍സിലെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.
ഇനി പിന്നിലും സീറ്റ് ബെല്‍റ്റ് അലാം; നടപടി ഉടനെന്ന് ഗഡ്കരി
ബംഗളൂരു: പിന്‍ സീറ്റ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അലാം ശബ്ദിക്കുന്നതിനുള്ള സംവിധാനം വേണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ചട്ടം ഉടന്‍ പുറത്തിറക്കുമെന്നും ഗഡ്കരി പറഞ്ഞു.പിന്‍സീറ്റ് യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും പലരും അത് പാലിക്കുന്നില്ല. മുന്‍സീറ്റില്‍ ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അലാം ശബ്ദിക്കുന്ന സംവിധാനം പുതിയ കാറുകളിലുണ്ട്.
പിന്‍സീറ്റിലും ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നത് നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഗഡ്കരി പറഞ്ഞു.ടാറ്റ ഗ്രൂപ്പ് മുന്‍ മേധാവി സൈറസ് മിസ്ത്രി വാഹാനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് രാജ്യത്ത് സീറ്റ് ബെല്‍റ്റ് ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. പിന്‍സീറ്റില്‍ യാത്ര ചെയ്ത മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിനെക്കുറിച്ച് രാജ്യവ്യാപക പ്രചാരണം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് ഗഡ്കരി പറഞ്ഞു.
അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍ തുടങ്ങിയ ബോളിവുഡ് നടന്മാര്‍ ഇതുമായി സൗജന്യമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഗഡ്കരി അറിയിച്ചു.