Home Featured കർണാടക:സംസ്ഥാനത്ത് ശൈശവ വിവാഹങ്ങളുടെ എണ്ണത്തിൽ വൻ വർധന

കർണാടക:സംസ്ഥാനത്ത് ശൈശവ വിവാഹങ്ങളുടെ എണ്ണത്തിൽ വൻ വർധന

ബെംഗളൂരു: സംസ്ഥാനത്ത് ശൈശവ വിവാഹങ്ങളുടെ എണ്ണത്തിൽ വൻ വർധനയെന്ന് നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ.2021ൽ 276 ശൈശവ വിവാഹങ്ങളാണു നടന്നത്. 2019ൽ ഇതു 111 ആയിരുന്നു.ശൈശവ വിവാഹങ്ങളുടെ എണ്ണം കൂടുതലുള്ള രാജ്യത്തെ എട്ടാമത്തെ സംസ്ഥാനമാണ്കർണാടക.സംസ്ഥാനത്ത് 24 വയസ്സിനു താഴെയുള്ള യുവതികളിൽ 23 ശതമാനവും 18 വയസ്സിന് മുമ്പ് വിവാഹിതരായവരാണെന്നു ദേശീയ കുടുംബ ആരോഗ്യ സർവേ നേരത്തേ കണ്ടെത്തിയിരുന്നു.

അതിനാൽ റിപ്പോർട്ട് ചെയ്യാതെ പോകുന്ന ഒട്ടേറെ സംഭവങ്ങളുണ്ടെന്നും യഥാർഥ സംഖ്യ ഇതിലും ഏറെ കൂടുതലാണെന്നും സന്നദ്ധപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.ശൈശവ വിവാഹങ്ങളുടെ എണ്ണം വർധിക്കുന്നത് തടയാൻ നൊബേൽ പുരസ്കാര ജേതാവ് കൈലാസ് സത്യാർഥിയുടെ നേതൃത്വത്തിലുള്ള ചിൽഡ്രൻ ഫൗണ്ടേഷൻ ചൈൽഡ് മാര്യേജ് ഫ്രീ ഇന്ത്യ ക്യാംപെയ്നിനു ബെംഗളൂരുവിൽ തുടക്കം കുറിച്ചിട്ടുണ്ട്.

3 പേർക്ക് തടവുശിക്ഷ

ശൈശവ വിവാഹത്തിനു കൂട്ടു നിന്നതിനു ചാമരാജ് നഗറിൽ 2 ക്ഷേത്ര പൂജാരിമാർ ഉൾപ്പെടെ 3 പേർക്കു തടവുശിക്ഷ. സ്പെഷൽ അഡിഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. കർണാടക ആർടിസി കണ്ടക്ടർ രവികുമാറിനു 3 വർഷവും പൂജാരിമാരായ കെ.എൻ.ശാസ്ത്രി, രാജേശ്വര ശാസ്ത്രി എന്നിവർക്ക് 2 വർഷവും ആണ് തടവു ശിക്ഷ ലഭിച്ചത്. പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ തട്ടിക്കൊണ്ടു പോയ രവികുമാർ മറ്റു പ്രതികളുടെ സഹായത്തോടെ ഭീഷണിപ്പെടുത്തി വിവാഹം ചെയ്യുകയായിരുന്നു.

ഓര്‍ഡര്‍ ചെയ്തത് വണ്‍പ്ലസ് ​10ടി സ്മാര്‍ട്ട്ഫോണ്‍; പെട്ടി തുറന്നപ്പോള്‍ 30 രൂപയുടെ സോപ്പ്

മുംബൈ: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലിലെ ഓഫറ് കണ്ട് 54,999 രൂപ വിലയുള്ള വണ്‍പ്ലസ് 10ടി 5ജി ഓര്‍ഡര്‍ ചെയ്തതായിരുന്നു മുംബൈയിലെ സിയോണ്‍ സ്വദേശി അശോക് ഭംഭാനി.എന്നാല്‍, അദ്ദേഹത്തിന് ലഭിച്ചതാകട്ടെ 30 രൂപയുടെ സോപ്പും. ആമസോണ്‍ ഓഫര്‍ സെയിലിന്റെ ആദ്യ ദിനം തന്നെ മൊബൈലിന് ഓര്‍ഡര്‍ ചെയ്യുകയും വൈകുന്നേരം ഡെലിവറി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് പാക്ക് തുറന്ന് പരിശോധിച്ചില്ല. തിങ്കളാഴ്ച പാക്ക് തുറന്നപ്പോഴായിരുന്നു ഫോണിന് പകരം പെട്ടിയില്‍ സോപ്പുകള്‍ കണ്ടത്.

ഇത് സംബന്ധിച്ച്‌ പരാതി ആമസോണ്‍ കസ്റ്റമര്‍ സര്‍വീസിലേക്ക് മെയില്‍ അയച്ചിട്ടുണ്ടന്നും മറുപടി ലഭിച്ചാല്‍ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പരാതി നല്‍കുമെന്നും അശോക് ഭംഭാനി അറിയിച്ചു. ആമസോണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന താനെ ജില്ലയിലെ ഭിവണ്ടിയിലുള്ള ഗ്രീന്‍ മൊബൈല്‍സാണ് പാക്ക് ഡെലിവറി ചെയ്തിരിക്കുന്നത്.ആഗസ്ത് തുടക്കത്തിലാണ് വണ്‍ പ്ലസ് 10ടി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 54,999 രൂപയാണ് ഹാന്‍ഡ്‌സെറ്റിന്റെ വില. ഇപ്പോള്‍ നടക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ ഐഫോണടക്കമുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്ക് വലിയ ഓഫറുകളാണുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group