മാതാപിതാക്കളുടെ മൂന്ന് മക്കളിൽ മൂത്തവളായ അഞ്ചാം ക്ലാസുകാരിയെ അച്ഛൻ ഷോപ്പിംഗിന് കൊണ്ടുപോകാത്തതിനാൽ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്.ചാമരാജ് പേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ശനിയാഴ്ച, പെൺകുട്ടിയുടെ പിതാവ് അവളുടെ സ്കൂളിൽ നടന്ന മീറ്റിംഗിൽ പങ്കെടുത്ത് വീട്ടിലേക്ക് പോയി.
തുടർന്ന് പെൺകുട്ടിയെ വീട്ടിലാക്കി മറ്റ് രണ്ട് കുട്ടികൾക്ക് വസ്ത്രങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോകാനൊരുങ്ങി. അടുത്തിടെയാണ് പിതാവ് ഇളയ കുട്ടിക്ക് വസ്ത്രങ്ങൾ വാങ്ങിയത്.കൂടെ പോകാൻ അവൾ നിർബന്ധിച്ചെങ്കിലും അച്ഛൻ സമ്മതിച്ചില്ല.
വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട് ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം ഷോപ്പിംഗിന് പോയതായിരുന്നു ഇയാൾ. ഇതിൽ മനംനൊന്ത് പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പെൺകുട്ടിയുടെ അച്ഛൻ ഒരു പെയിന്ററായിരുന്നു, അമ്മ വീട്ടമ്മയാണ്.
‘എന്നെ പരിഹസിച്ചെങ്കിൽ എന്താണ് കുഴപ്പം?’; സരോജ് കുമാർ വിവാദത്തിൽ മോഹൻലാൽ പറഞ്ഞത്
മലയാള സിനിമയിലെ ഹിറ്റ് കോംബോ ആയിരുന്നു മോഹൻലാലും ശ്രീനിവാസനും. നാടോടിക്കാറ്റ്, കിളിച്ചുണ്ടൻ മാമ്ബഴം, തേൻമാവിൻ കൊമ്ബത്ത് ചിത്രം, ഉദയനാണ് താരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ മോഹൻലാലും ശ്രീനിവാസനും ഒരുമിച്ച് അഭിനയിച്ചു.ഇടക്കാലത്ത് ശ്രീനിവാസനും ലാലും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. പത്മശ്രീ സരോജ്കുമാർ എന്ന സിനിമയായിരുന്നു ഇതിന് കാരണം.
മോഹൻലാലിനെ രൂക്ഷമായി പരിഹസിക്കുന്ന സീനുകൾ സിനിമയിൽ ഉണ്ടെന്ന് പറഞ്ഞ് ശ്രീനിവാസനെതിരെ അന്ന് ആരാധകർ രം ഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് മോഹൻലാൽ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. ശ്രീനിവാസനുമായി തർക്കമൊന്നും ഇല്ലെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. ആ സിനിമ തന്നെ അപമാനിക്കാൻ ചെയ്തതാണെന്ന് വിശ്വസിക്കുന്നില്ലെന്നും ലാൽ തുറന്നു പറഞ്ഞു. 2014 ൽ ജെബി ജംഗ്ഷനിലായിരുന്നു പ്രതികരണം.
എന്റെയടുത്ത് ഒരാൾ വന്ന് മറ്റൊരാളുടെ കുറ്റം പറയില്ല
‘ഞാൻ ആ സിനിമ കണ്ടിട്ട് ഇതെന്നെക്കുറിച്ചല്ല എന്ന് പറഞ്ഞാൽ പ്രശ്നം തീർന്നില്ലേ. എന്റെയടുത്ത് ഒരാൾ വന്ന് മറ്റൊരാളുടെ കുറ്റം പറയില്ല. കാര്യം ഞാനത് ശ്രദ്ധിക്കില്ല. നിങ്ങളെക്കുറിച്ച് അയാളങ്ങനെ പറഞ്ഞെന്ന് പറഞ്ഞാൽ, ആയിക്കോട്ടെ അതിലെന്താണ് കുഴപ്പം. എനിക്ക് കുഴപ്പമില്ല നിങ്ങൾക്കെന്താണ് കുഴപ്പം എന്നാണ് പ്രതികരിക്കാറ്.
അതുകൊണ്ടുള്ള സുഖം എന്താണ്. എനിക്ക് എപ്പോഴും ഒരാളെ കാണുമ്ബോൾ നേരെ പോയി കൈ കൊടുക്കാം. എനിക്കയാളെ കെട്ടിപ്പിടിക്കാം. അയാളുടെ മുഖത്ത് നോക്കി മനോഹരമായി ചിരിക്കാം’ എല്ലാ ദിവസവും ഞാൻ ശ്രീനിവാസനെ ഫോണിൽ വിളിച്ച് സംസാരിക്കുന്ന ആളായിരുന്നില്ല
‘ശ്രീനിവാസനുമായി പിണക്കമുണ്ടായിട്ടില്ല. അത് കഴിഞ്ഞ് അങ്ങനെയൊരു സിനിമ ചെയ്യാനുള്ള സാഹചര്യം ഉണ്ടായില്ല. ഞാനദ്ദേഹത്തെ എത്രയോ പ്രാവശ്യം കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പണ്ടും എല്ലാ ദിവസവും ഞാൻശ്രീനിവാസനെ ഫോണിൽ വിളിച്ച് സംസാരിക്കുന്ന ആളായിരുന്നില്ല.
ഞങ്ങൾ എപ്പോഴും കാണുമ്ബോൾ സംസാരിക്കുന്ന ആളാണ്. നല്ല ഫലിതങ്ങൾ പറയുന്ന ആളാണ്. അതിന് തൊട്ടുമുമ്ബേ ഞങ്ങൾ ഒരുനാൾ വരും എന്നസിനിമ ചെയ്തതാണ്’ ഇത് ശരിയായില്ല ഇങ്ങനെയല്ല ഞാൻ എന്ന് പറയേണ്ട കാര്യമില്ല. ‘അങ്ങനെയൊരു സിനിമ ചെയ്യണം എന്ന് അദ്ദേഹത്തിന് തോന്നിയാൽ ചെയ്തതത് കൊണ്ടെന്താണ്. ഞാനത് കാരിക്കേച്ചറായേ കാണുന്നുള്ളൂ.
മോഹൻലാൽ എന്ന് പറയുന്ന ആളെ പല രൂപത്തിൽ പല ആളുകൾക്കും വരയ്ക്കാം. ഇത് ശരിയായില്ല ഇങ്ങനെയല്ല ഞാൻ എന്ന് പറയേണ്ട കാര്യമില്ല. അതും ഒരു ആർട്ട് ആയും ചിത്രകലയുമായും എടുക്കുന്നു ഒരുപക്ഷെ എന്നെ സ്നേഹിക്കുന്ന പലരും അദ്ദേഹത്തെ വിളിച്ചിട്ടുണ്ടാവും.
‘ഞാനിപ്പോഴും വിശ്വസിക്കുന്നില്ല അദ്ദേഹം എന്നെ അപമാനിക്കാൻ ചെയ്തതാണെന്ന്. എന്നെ ആരും വിളിച്ച് നിങ്ങളെ പറ്റി ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞിട്ടില്ല. ഒരുപക്ഷെ എന്നെ സ്നേഹിക്കുന്ന പലരും അദ്ദേഹത്തെ വിളിച്ചിട്ടുണ്ടാവും. ഞാനദ്ദേഹത്തോട് ഇക്കാര്യത്തെ പറ്റി സംസാരിച്ചിട്ടേ’എന്നെക്കുറിച്ചുള്ള സിനിമയാണിതെന്ന് ഞാൻ വിശ്വസിക്കുന്നില്ല.