ബെംഗളുരു • വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റുമായി കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സാഹചര്യത്തിൽ പുതിയ കോവിഡ് മാനദണ്ഡങ്ങൾ ഇറക്കിയേക്കുമെന്നു സൂചന നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മ.സംസ്ഥാനത്ത് കഴിഞ്ഞ മാസത്തെ കോവിഡിന്റെ വിശദാംശങ്ങൾ ഇന്നു മന്ത്രിസഭയിൽ അവതരിപ്പിക്കും. കോവിഡ് ക്ലസ്റ്റേഴ്സ്, ഒമിക്രോൺ വകഭേദം എന്നിവയും ചർച്ചയാകും. ഇതിനു
ശേഷം പുതിയ മാർഗനിർദേശം ഇറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കും. സ്കൂളുകളിലും ഹോസ്റ്റലുകളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ രക്ഷിതാക്കൾ ആശങ്കപ്പെ ടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകളും കോളജുകളും ചട്ടങ്ങൾ കർശനമായി പാലിക്കണം. രക്ഷിതാക്കൾ എല്ലാവരും നിർബന്ധമായും 2 ഡോസ് കോവിഡ് വാക്സീൻ എടുക്കുകയും വേണം.