![This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/01/07071240/join-news-group-bangalore_malayali_news-1.jpg)
തിങ്കളാഴ്ച കോവിഡ് സ്ഥിരീ കരിച്ച് വീട്ടിൽ ക്വാറന്റീനിലായിരുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ഇന്നലെ സ്വകാര്യ ആശുപ്രതിയിലേക്കു മാറ്റി. മകനും മരുമകളും പോസിറ്റീവായി. അതേസമയം ആർടിപിസിആർ പരിശോധനയിൽ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും നെഗറ്റീവാണ്. ചെറു ലക്ഷണങ്ങൾ മാത്രമുള്ള ബൊമ്മയെ ചില പരിശോധനകൾ നടത്താനുള്ളതിനാലാണ് ഡോക്ടർമാരുടെ നിർദേശപ്രകാരം ആശുപത്രിയിലേക്കു മാറ്റിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ കൂടാതെ ആർടി നഗറിലെ വീട്, ഔദ്യോഗിക വസതിയായ കാവേരിയിലെയും ഇവിടത്തെ ഓഫിസായ കൃഷ്ണയി ലെയും ജീവനക്കാരെയും ആർടിപിസിആർ പരിശോധനയ്ക്കു വിധേയമാക്കി. ഇവരുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
മുഖ്യമന്ത്രിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളതിനാൽ, അടുത്ത 2 ദിവസത്തേക്ക് സ്വയം ക്വാറന്റിൻ ചെയ്യുകയാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു. 2 ദിവസത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. ഉദ്യോഗസ്ഥരുമായുള്ള ഓൺ ലൈൻ മീറ്റിങ്ങുകൾ തുടരും.വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷും റവന്യു മന്ത്രി ആർ.അശോകയും നിലവിൽ കോവിഡ് ചികിത്സയിലാണുള്ളത്. നിയമ പാർലമന്ററികാര്യ മന്ത്രി ജെ.സി.മ സുസ്വാമിക്കും കോവിഡ് സ്ഥിരീകരിച്ചു.