കാണാതാകുന്ന വയോജനങ്ങളെ കണ്ടെത്താന്‍ പുത്തന്‍ മാര്‍ഗവുമായി ചെന്നൈ പോലീസ്.ബാംഗിള്‍ ടെക്‌നിക് (bangle technic) എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. വയോജനങ്ങളുടെ കയ്യില്‍ പേരെഴുതിയ വള ധരിപ്പിക്കുകയാണ് ഇതു വഴി ചെയ്യുന്നത്. ഇവരെ കാണുന്ന വഴി യാത്രക്കാര്‍ക്കോ മറ്റ് അപരിചിതര്‍ക്കോ എളുപ്പത്തില്‍ സഹായിക്കാനും ബന്ധുക്കളെ ബന്ധപ്പെടാനും ആകും.കഴിഞ്ഞ ദിവസം നഗരത്തില്‍ കാണാതായ 77 കാരിയായ സ്ത്രീയെ രണ്ട് മണിക്കൂറിനുള്ളില്‍ ചെന്നൈ പോലീസ് കണ്ടെത്തിയിരുന്നു.
ജനുവരി 28 നാണ് ചെന്നൈയിലെ അരുമ്ബാക്കം പ്രദേശത്തെ രാജേശ്വരി എന്നയാളെ വീട്ടില്‍ നിന്ന് കാണാതായത്. പലയിടത്തും അന്വേഷിച്ചിട്ടും രാജേശ്വരിയെ കണ്ടെത്താനാകാതെ വീട്ടുകാര്‍ നിരാശരായി.രാജേശ്വരിക്ക് ഓര്‍മ്മക്കുറവും ഉണ്ടായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമിനെ വിവരം അറിയിക്കുകയും രാജേശ്വരിയുടെ ഫോട്ടോ ചെന്നൈയിലെ എല്ലാ പോലീസ് സ്റ്റേഷന്‍ വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലും പങ്കിടുകയും ചെയ്തു.
ജനുവരി 30 ന് രാത്രിയില്‍ തൊണ്ടിയാര്‍പേട്ട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള വാഷര്‍മെന്‍പേട്ടില്‍ വെച്ച് രാജേശ്വരിയെ കണ്ടെത്തി. തുടര്‍ന്ന് വാഷര്‍മെന്‍പേട്ട് പോലീസ് എത്തി അത് രാജേശ്വരി തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഉടന്‍ തന്നെ അവര്‍ അരുമ്ബാക്കം പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. അരുമ്ബാക്കം പോലീസ് എത്തി രാജേശ്വരിയെ സ്വന്തം വീട്ടിലെത്തിച്ചു.
വാര്‍ദ്ധക്യസഹജമായ ഓര്‍മ്മക്കുറവും മറ്റു കാരണങ്ങളും മൂലം പ്രായമായവരെ കാണാതാവുന്നത് പതിവാണെന്ന് മനസ്സിലാക്കിയ അരുമ്ബാക്കം എസ്‌ഐ പ്രകാശ് 400 രൂപയ്ക്ക് ഒരു വള വാങ്ങി, അതില്‍ കുടുംബാംഗങ്ങളില്‍ ഒരാളുടെ ഫോണ്‍ നമ്ബര്‍ രേഖപ്പെടുത്തി രാജേശ്വരിക്ക് നല്‍കി.പ്രദേശത്തെ വയോജനങ്ങളുടെ പട്ടിക ശേഖരിക്കുകയാണെന്ന് അരുമ്ബാക്കം അസിസ്റ്റന്റ് കമ്മീഷണര്‍ അരുള്‍ സന്തോഷ് അമുത്തു പറഞ്ഞു. ഓര്‍മ്മക്കുറവും ഇത്തരത്തില്‍ ഇറങ്ങിപോകുന്ന പ്രവണതയുമുള്ള വ്യക്തികള്‍ക്ക് ഇങ്ങനെ ഫോണ്‍ നമ്ബറുകള്‍ രേഖപ്പെടുത്തിയ വളകള്‍ നല്‍കും. ഈ വ്യക്തികളെ പൊതുസ്ഥലത്ത് കാണുന്ന ആര്‍ക്കും അവരുടെ ബന്ധുക്കളെ ബന്ധപ്പെടാനാകും.
”ഞങ്ങള്‍ എല്ലാ വയോജനങ്ങളുടെയും ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രോഗമോ പ്രായാധിക്യം മൂലമുള്ള ഓര്‍മ്മക്കുറവോ ബാലന്‍സ് നഷ്ടപ്പെടുകയോ ചെയുന്നവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. തെരുവിലെ നിരാലംബരായ വൃദ്ധര്‍ക്ക് ബന്ധപ്പെട്ട അധികൃതരുടെ ഫോണ്‍ നമ്ബറുകളുള്ള വളകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്”, പോലീസ് പറഞ്ഞു