Home Featured പത്താം ക്ലാസുകാരനെ പ്രണയിച്ച്‌ വിവാഹം ചെയ്തു; അധ്യാപികയ്‌ക്കെതിരെ പോക്‌സോ കേസ്

പത്താം ക്ലാസുകാരനെ പ്രണയിച്ച്‌ വിവാഹം ചെയ്തു; അധ്യാപികയ്‌ക്കെതിരെ പോക്‌സോ കേസ്

by ടാർസ്യുസ്

ചെന്നൈ: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രണയിച്ച്‌ വിവാഹം കഴിച്ച സ്‌കൂള്‍ അധ്യാപികയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. അരിയല്ലൂര്‍ നല്ലൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 17കാരനെയാണ് സ്‌കൂളില്‍ ട്രെയിനിയായെത്തിയ അധ്യാപിക വിവാഹം ചെയ്തത്. ഇരുകുടുംബങ്ങളുടേയും കടുത്ത എതിര്‍പ്പ് വക വയ്‌ക്കാതെയാണ് കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരും വിവാഹിതരായത്.

വീട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ രണ്ട് പേരും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പിന്നീട് നാട്ടുകാരെത്തിയാണ് ഇരുവരേയും രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്. ഇതിന് പിന്നാലെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയും, അധ്യാപികയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group