ബംഗളൂരു വഴി ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിനും മൈസൂരുവിനുമിടയില്‍ സർവിസ് നടത്തുന്ന വന്ദേഭാരത് വീക്ക്ലി സ്പെഷ്യല്‍ ട്രെയിൻ നീട്ടി.മാർച്ച് 27ന് ഈ ട്രെയിൻ സർവിസ് നടത്തുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.ജനുവരി 31 വരെയായിരുന്നു ഈ ട്രെയിൻ സർവിസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ടിക്കറ്റ് നിരക്ക്, കോച്ചുകളുടെ എണ്ണം, സ്റ്റോപ്പുകള്‍, ട്രെയിൻ സമയം എന്നിവയില്‍ മാറ്റമില്ല. ഡോ. എം.ജി.ആർ ചെന്നൈ സെൻട്രല്‍-മൈസൂരു വന്ദേഭാരത് വീക്ക്ലി എക്സ്പ്രസ് സ്പെഷല്‍ (06037), മൈസൂരു- ഡോ. എം.ജി.ആർ ചെന്നൈ സെൻട്രല്‍ വന്ദേഭാരത് വീക്ക്ലി എക്സ്പ്രസ് സ്പെഷ്യല്‍ (06038) എന്നിവ എല്ലാ ബുധനാഴ്ചകളിലും സ്പെഷ്യല്‍ നിരക്കില്‍ സർവിസ് നടത്തും.
രാവിലെ 5.50ന് ചെന്നൈയില്‍നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 12.20ന് മൈസൂരുവിലെത്തും. തിരിച്ച് മൈസൂരുവില്‍നിന്ന് കാട്പാടി ജങ്ഷൻ, കെ.എസ്.ആർ ബംഗളൂരു സിറ്റി ജങ്ഷൻ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ചെന്നൈയില്‍നിന്നും മൈസൂരുവില്‍നിന്നും ഇതേ സമയങ്ങളില്‍ മറ്റൊരു വന്ദേഭാരത് കൂടി (ട്രെയിൻ നമ്ബർ: 20607/20608) സർവിസ് നടത്തുന്നുണ്ട്. ഇത് സാധാരണ വന്ദേഭാരത് നിരക്കിലാണ് സർവിസ് നടത്തുന്നത്.
കേരള സമാജം കന്റോണ്‍മെന്റ് സോണ്‍ രക്തദാന ക്യാമ്ബ് നടത്തി
ബാംഗ്ലൂർ കേരള സമാജം കന്റോണ്‍മെന്റ് സോണ്‍ രക്തദാന ക്യാമ്ബ് നടത്തി. ആർ.ടി നഗർ ലയണ്‍സ് ക്ലബ് ഓഫ് ഹാർമണിയുമായി സഹകരിച്ച് കാവേരി നഗറിലുള്ള സമാജം ഓഫിസില്‍ നടത്തിയ ക്യാമ്ബ് കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കന്റോണ്‍മെന്റ് സോണ്‍ കണ്‍വീനർ ഹരികുമാർ അധ്യക്ഷത വഹിച്ചു.കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാർ, അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, സെക്രട്ടറി ശശാങ്ക്, കെ.എൻ.ഇ ട്രസ്റ്റ് ബോർഡ് അംഗം പ്രേംകുമാർ, ഷിനോജ്, ജോഷി, നാരായണൻ, രമ രവി തുടങ്ങിയവർ സംബന്ധിച്ചു. 32 പേർ രക്തദാനം നടത്തി