അവധി ദിവസങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ചെന്നൈയ്ക്കും ബംഗളൂരുവിനും ഇടയില്‍ വന്ദേഭാരത് ട്രെയിനുകള്‍ രാത്രികാല സര്‍വീസ് ആരംഭിക്കുന്നു.ഇന്ന് (നവംബര്‍ 21ന്) ട്രെയിനിന്റെ ആദ്യ രാത്രി സര്‍വീസ് ആരംഭിക്കും. രാത്രി 11 മണിക്ക് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ ബുധനാഴ്ച പുലര്‍ച്ചെ 4.30 ന് ബെംഗളൂരുവില്‍ എത്തും. പുതിയ സര്‍വീസില്‍ ആളുകളുടെ പ്രതികരണം കൂടി അറിയാനാണ് സതേണ്‍ റെയില്‍വെ സ്പെഷ്യല്‍ ട്രെയിനുകള്‍ കൊണ്ട് വരുന്നത്.ദിവസേനയുള്ള 34 വന്ദേ ഭാരത് സര്‍വീസുകള്‍ മുടക്കമില്ലാതെ തന്നെ ഉണ്ടാകും.
ദീപാവലി മൂലം ഉണ്ടായ തിരക്ക് കുറയ്ക്കാൻ ചെന്നൈയ്ക്കും, എഗ്മോറിനും, തിരുനെല്‍വേലിയ്ക്കും ഇടയ്ക്കും സ്പെഷ്യല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ സതേണ്‍ റെയില്‍വെ അനുവദിച്ചിരുന്നു.”ഇന്ത്യയിലെ മറ്റൊരു റെയില്‍വേ സോണും ഇതുപോലെ വന്ദേ ഭാരത് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസ് അനുവദിച്ചിട്ടില്ലെന്ന് ” സീനിയര്‍ സതേണ്‍ റെയില്‍വെ ഓഫീസര്‍ ഡെക്കാൻ ഹെറാള്‍ഡിനോട് പറഞ്ഞു.സാധാരണ ഗതിയില്‍ തിരക്ക് കുറയ്ക്കാൻ റെയില്‍വേ സോണുകള്‍ എസി കോച്ചുകളും സ്ലീപ്പര്‍ കോച്ചുകളും ഉള്ള ട്രെയിനുകള്‍ അനുവദിക്കാറുണ്ട്.
ഈ സ്പെഷ്യല്‍ ട്രെയിൻ സര്‍വീസില്‍ ഉള്ള ആളുകളുടെ പ്രതികരണം അറിഞ്ഞ ശേഷം വരാൻ പോകുന്ന അവധി ദിവസങ്ങളില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഉള്‍പ്പെടുത്തണോ എന്ന് തീരുമാനിക്കും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പകല്‍ ബംഗളൂരുവിനും ചെന്നൈക്കും ഇടയില്‍ രണ്ട് വന്ദേ ഭാരത് ട്രെയിനുകളും, രണ്ട് ശതാബ്തി എക്സ്പ്രസ്സുകളും ഒരു ഡബിള്‍ ഡെക്കറും, രണ്ട് എക്സ്പ്രസ്സുകളും സര്‍വീസ് നടത്തുന്നുണ്ട്. ചെന്നൈക്കും ബംഗളൂരുവിനും ഇടയിലുള്ള വന്ദേ ഭാരത് ട്രെയിനുകളും ശതാബ്തി എക്സ്പ്രസ്സുകളും പ്രധാനമായും ഉപയോഗിക്കുന്നത് ബംഗളൂരുവിലേയ്ക്ക് പോകുന്ന ബിസിനസുകാരാണ്