Home Featured വരുന്നു ചെന്നൈ-ബെംഗ്ളുറു-മൈസൂറു വന്ദേ ഭാരത് എക്‌സ്പ്രസ്; നവംബര്‍ 11 മുതല്‍ ആരംഭിക്കും; സമയവും പ്രത്യേകതകളും അറിയാം

വരുന്നു ചെന്നൈ-ബെംഗ്ളുറു-മൈസൂറു വന്ദേ ഭാരത് എക്‌സ്പ്രസ്; നവംബര്‍ 11 മുതല്‍ ആരംഭിക്കും; സമയവും പ്രത്യേകതകളും അറിയാം

ബെംഗ്ളുറു: പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 11-ന് ബെംഗ്ളുറു സന്ദര്‍ശന വേളയില്‍ ദക്ഷിണേന്‍ഡ്യയിലെ ആദ്യത്തെ ‘വന്ദേ ഭാരത് എക്‌സ്പ്രസ്’ ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യും.രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്‌സ്‌പ്രസ്, ചെന്നൈയ്ക്കും മൈസൂരുവിനുമിടയില്‍ ബെംഗ്ളുറു വഴി ഓടും. നവംബര്‍ അഞ്ചിന്, ഈ സെമി-ഹൈ-സ്പീഡ് ട്രെയിന്‍ ഇന്റഗ്രേറ്റഡ് കോച് ഫാക്ടറിയില്‍ നിന്ന് പരീക്ഷണത്തിനായി പുറപ്പെടും.

ലോകോത്തര പാസന്‍ജര്‍ സൗകര്യങ്ങളുള്ള രാജ്യത്തെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. കൂടാതെ യാത്രാ സമയം 25% മുതല്‍ 45% വരെ കുറയ്ക്കും. 52 സെകന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ ട്രെയിനിന് കഴിയും. എല്ലാ വന്ദേ ഭാരത് കോചുകളിലും ഓടോമാറ്റിക് ഡോറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഓഡിയോ-വിഷ്വല്‍ പാസന്‍ജര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, വിനോദ ആവശ്യങ്ങള്‍ക്കായി ഓണ്‍-ബോര്‍ഡ് ഹോട്സ്‌പോട് വൈ-ഫൈ, വളരെ സുഖപ്രദമായ ഇരിപ്പിടങ്ങള്‍.

എക്സിക്യൂടീവ് ക്ലാസില്‍ കറങ്ങുന്ന കസേരകള്‍ എന്നിവ പ്രത്യേകതകളാണ്.ട്രെയിനിലെ ടോയ്‌ലറ്റുകള്‍ ബയോ-വാക്വം ടൈപാണ്. എല്ലാ കോചുകളിലും ചൂടുള്ള ഭക്ഷണം, ചൂടുള്ളതും തണുത്തതുമായ പാനീയങ്ങള്‍ എന്നിവ നല്‍കാനുള്ള സൗകര്യങ്ങളുണ്ട്.

ചെന്നൈ-ബെംഗ്ളുറു-മൈസൂര്‍ വന്ദേ ഭാരത് എക്‌സ്‌പ്രസ്:

* എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് രാവിലെ 5:50 ന് പുറപ്പെട്ട് 10:25 ന് ബെംഗ്ളുറു സിറ്റി ജന്‍ക്ഷനിലെത്തും.

* ബെംഗളൂരില്‍ നിന്ന് രാവിലെ 10:30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:30 ന് മൈസൂരില്‍ എത്തിച്ചേരും.

* ആറ് മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് 497 കിലോമീറ്റര്‍ ദൂരം ട്രെയിന്‍ പിന്നിടും.

* വന്ദേ ഭാരത് എക്‌സ്പ്രസ് ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ആഴ്ചയില്‍ ആറ് ദിവസവും ഓടും.

* മടക്കയാത്രയില്‍ മൈസൂരു ജന്‍ക്ഷനില്‍ നിന്ന് ഉച്ചയ്ക്ക് 1:05 ന് പുറപ്പെട്ട് 2:55 ന് ബെംഗ്ളുറു സിറ്റി ജന്‍ക്ഷനിലെത്തും.

* ബെംഗ്ളുറു സിറ്റി ജന്‍ക്ഷനില്‍ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.35ന് എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ എത്തും

.* ട്രെയിനില്‍ 16 കോചുകളുണ്ടാകും.

* ട്രെയിന്‍ ഇനിയും ആരംഭിക്കാനിരിക്കുന്നതിനാല്‍, സമയക്രമത്തില്‍ മാറ്റത്തിന് സാധ്യതയുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group