കുമളി: കർണാടക മംഗളൂരുവിൽ ഓട്ടോയിൽ കുക്കർ സ്ഫോടനം ഉണ്ടായതിനെ തുടർന്ന് സംസ്ഥാന അതിർത്തിയിൽ പോലീസ് വാഹന പരിശോധന ശക്തമാക്കി.തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കും തിരിച്ചും പോകുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കാൻ തമിഴ്നാട് ഡി.ജി.പി ശൈലേന്ദ്ര ബാബുവാണ് ഉത്തരവിട്ടത്. ഇതേ തുടർന്ന് തിങ്കളാഴ്ച സംസ്ഥാന അതിർത്തിയിലെ മുഴുവൻ റോഡുകളിലും തമിഴ്നാട് സംഘം കർശന വാഹന പരിശോധനയുമായി രംഗത്തെത്തി.
ശബരിമല തീർത്ഥാടന കാലമായതിനാൽ വാഹനങ്ങളുടെ വൻ തിരക്കാണ് നിരത്തുകളിൽ. ചെറുതും വലുതുമായ മുഴുവൻ വാഹനങ്ങളും പോലീസ് സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. കുമളി അതിർത്തിയിൽ ഗുഢല്ലൂർ ഇൻസ്പെക്ടർ പിച്ച മണിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
ട്വിറ്ററിനും, ഫേസ്ബുക്കിനും പുറമേ ആമസോണിലും പിരിച്ചുവിടല്‍
സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിനും, ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്കും ശേഷം. ഇപ്പോൾ ഇ-കോമേഴ്സ് ടെക് ഭീമനായ ആമസോണും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഈ വർഷം ലാഭം നേടുന്നതിൽ പരാജയപ്പെട്ട യൂണിറ്റുകളിലെ ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ നീക്കം എന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് പറയുന്നത്.തങ്ങളുടെ ലാഭകരമല്ലാത്ത വിഭാഗങ്ങളെ വിലയിരുത്തിയാണ് ആമസോണിന്‍റെ ഈ നീക്കം എന്നാണ് വിവരം.
ഈ ലാഭകരമല്ലാത്ത വിഭാഗങ്ങളുടെ കൂട്ടത്തില്‍ ആമസോണിന്‍റെ വോയിസ് അസിസ്റ്റ് വിഭാഗമായ അലക്സയും ഉള്‍പ്പെടുന്നു. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ വ്യാഴാഴ്ച തന്നെ ആമസോണിന്‍റെ നീക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം 11 ശതമാനം ജീവനക്കാരെ പിരിച്ചുവിടും എന്നാണ് വിവരം. നേരത്തെ മെറ്റയിലെ കൂട്ടപിരിച്ചുവിടല്‍ മെറ്റ പ്രഖ്യാപിക്കും മുന്‍പ് ലോകത്തെ അറിയിച്ചവരാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. മാസങ്ങള്‍ നീണ്ട വിലയിരുത്തലിന് ശേഷം. ലാഭകരമല്ലാത്ത യൂണിറ്റുകളിലെ പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പുതിയ ജോലി കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
റോബോട്ടിക്‌സ് എഐ പോലുള്ള ആമസോണിന്‍റെ വിഭാഗങ്ങളില്‍ വലിയതോതില്‍ പിരിച്ചുവിടല്‍ നടക്കുമെന്നാണ് വിവരം. ആമസോൺ റോബോട്ടിക്‌സ് എഐയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ജാമി ഷാങ്, തന്നെയും തന്റെ മുഴുവൻ റോബോട്ടിക്‌സ് ടീമിനെയും പിരിച്ചുവിട്ടതായി ലിങ്ക്ഡ്ഇൻ പോസ്റ്റിൽ അറിയിച്ചു.
“ആമസോൺ റോബോട്ടിക്‌സ് എഐ-യിലെ എന്‍റെ 1.5 വർഷത്തെ സേവനം പിരിച്ചുവിടലില്‍ അവസാനിച്ചു (ഞങ്ങളുടെ മുഴുവൻ റോബോട്ടിക്‌സ് ടീമിനെയും പിരിച്ചുവിട്ടു). മികച്ച ടീം ലീഡേര്‍സിനൊപ്പവും എഞ്ചിനീയർമാർക്കും ഒപ്പം പ്രവർത്തിക്കാനുള്ള അവസരമായിരുന്നു അത്. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ എന്നെ മികച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആക്കി.അതിന് എല്ലാവർക്കും നന്ദി” – ജാമി ഷാങിന്‍റെ പോസ്റ്റ് പറയുന്നു.