Home Featured ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ അമിത വേഗക്കാർക്ക് പിഴ ഈടാക്കി തുടങ്ങി.

ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ അമിത വേഗക്കാർക്ക് പിഴ ഈടാക്കി തുടങ്ങി.

ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ അമിത വേഗതയിൽ കുതിക്കുന്ന വാഹന ഉടമകൾക്കെതിരെ കേസെടുത്ത് തുടങ്ങി പൊലീസ്. അനുവദനീയ വേഗമായ മണിക്കൂറിൽ 100 കിലോമീറ്റർ പരിധി ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെയാണ് നടപടി. പരിശോധന തുടങ്ങിയ ആദ്യദിനത്തിൽ 44 വാഹന ഉടമകൾക്കെതിരെ പിഴ ചുമത്തി. 1000 രൂപയാണ് പിഴയായി ഈടാക്കുന്നത്. നിയമലംഘനം തുടർന്നാൽ ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെ സസ്പെൻഡ് ചെയ്യും.

കാർ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് 100 കിലോമീറ്ററും ബസ്, ലോറി ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് 60 കിലോമീറ്ററുമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. സ്പീഡ് റഡാർ ഗൺ ഉപയോഗിച്ചാണ് ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മണ്ഡ്യ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിൽ പരിശോധന നടത്തുന്നത്. 118 കിലോമീറ്റർ ദൂരം വരുന്ന പാതയിലെ 15 ഇടങ്ങൾ സ്ഥിരം അപകടമേഖലകളാണെന്ന് കണ്ടെത്തിയിരുന്നു. റോഡ് സുരക്ഷയുടെ ചുമതലയുള്ള എഡിജിപി അലോക്‌കുമാറിന്റെ നേതൃത്വത്തിൽ എക്സ്പ്രസ് വേയിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് പിഴ ഈടാക്കാൻ നിർദേശം നൽകിയത്.

ഭാര്യ രാത്രി കാമുകന്റെ വീട്ടില്‍; വിവാഹം കഴിച്ച്‌ നല്‍കി ഭര്‍ത്താവ്

1999ല്‍ പുറത്തിറങ്ങിയ ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന ചിത്രം പ്രേക്ഷകരില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു.ഭാര്യയെ കാമുകനൊപ്പം വീണ്ടും ഒന്നിപ്പിക്കുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തമെങ്കില്‍ ഇതിന് സമാനമായ രീതിയിലുള്ള മറ്റൊരു വിവാഹമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇവിടെ കാമുകനൊപ്പം പോകാന്‍ വഴി കണ്ടെത്തുന്നത് കാമുകിയാണെന്ന ചെറിയ വ്യത്യാസം മാത്രമാണ് ഉള്ളത്. ബിഹാറിലെ ഒരു ഗ്രാമത്തിലാണ് സംഭവം.ഭര്‍ത്താവിന്റെ സാന്നിധ്യത്തിലാണ് യുവതിയും കാമുകനും വിവാഹിതരാകുന്നത്.

കാമുകന്‍ ശിവക്ഷേ്രതത്തില്‍ വച്ച്‌ യുവതിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതും കൂടി നിന്നവര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുന്നതും കാണാം. കാമുകന്‍ സിന്ദൂരം തൊടുമ്ബോള്‍ യുവതി പൊട്ടിക്കരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.ഭര്‍ത്താവ് പുറത്ത് ജോലിക്ക് പോയ സമയം രാത്രി വൈകി യുവതി കാമുകനെ കാണാന്‍ പോയതോടെയാണ് സംഭവം പുറത്തറിയുന്നത്. കാമുകന്റെ വീട്ടിലെത്തിയ യുവതിയെ ബന്ധുക്കള്‍ കൈയോടെ പിടികൂടി. അവര്‍ യുവാവിനെ പിടികൂടി മര്‍ദിക്കുകയും ഇരുവരെയും കെട്ടിയിടുകയും ചെയ്തു.

പ്രകോപിതരായ ഗ്രാമവാസികള്‍ ദമ്ബതികളോട് ഗ്രാമം വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിവരം അറിഞ്ഞ് ഭര്‍ത്താവ് തിരികെയെത്തുകയും ഇരുവരെയും ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം കഴിപ്പിക്കുയുമായിരുന്നു. യുവതിയുടെ കാമുകന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group