ഇന്ദിരാ കാന്റീനുകളിൽ ചപ്പാത്തിയും റാഗിമുദ്ദെയും വിളമ്പാനൊരുങ്ങി ബി.ബി.എം.പി. ജനുവരി 26 മുതൽ ഈ വിഭവങ്ങൾ ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്. കൂടുതൽ വിഭവങ്ങൾ ഉൾപ്പെടുത്തിയാലും ഭക്ഷണത്തിന്റെ വിലയിൽ മാറ്റം വരുത്തില്ലെന്ന് തുഷാർ ഗിരിനാഥ് പറഞ്ഞു.
രാജ്യത്ത് എത്തുന്നത് 4,500 വന്ദേ ഭാരത് ട്രെയിനുകള്‍: വ്യോമയാന മന്ത്രി
2047 ഓടെ രാജ്യത്ത് 4,500 വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകള്‍ ലക്ഷ്യമിടുന്നതായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.ഇന്ന് 23 വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്ത് ഓടുന്നത്. 2047 ഓടെ 4,500 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം’ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍.രാജ്യത്തങ്ങോളമിങ്ങോളം ഏറ്റവും എളുപ്പത്തിലും സുഖകരമായും എത്തിച്ചേരാനുള്ള സൗകര്യമാണ് വന്ദേ ഭാരത് ട്രെയിനുകള്‍ നല്കുന്നത്.രാജ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിനുകളായ വന്ദേ ഭാരത് എക്പ്രസ് ട്രെയിനുകള്‍ സമയലാഭമാണ് യാത്രക്കാര്‍ക്ക് നല്കുന്നത്.