ബംഗളൂരു: ഇൻഡിഗോ എയർലൈൻസിലെ സർവർ തകരാർ കാരണം ബംഗളൂരു കെംപെഗൗഡ, മംഗളൂരു അദാനി രാജ്യാന്തര വിമാനത്താവളങ്ങളില്‍ യാത്രക്കാർ കുടുങ്ങി.നൂറുകണക്കിന് യാത്രക്കാരാണ് ഒന്നാം ടെർമിനല്‍ ചെക്ക് ഇൻ ചെയ്യാനും ചെക്ക് ഔട്ട് ചെയ്യാനും ക്യൂവില്‍ നില്‍ക്കേണ്ടിവന്നത്. ചെക്ക്-ഇൻ പ്രശ്‌നം കാരണം വിമാനങ്ങളുടെ ടേക്ക് ഓഫ് വൈകുകയും ജീവനക്കാർ ചില വിമാനങ്ങളുടെ ഷെഡ്യൂള്‍ പുനഃക്രമീകരിക്കുകയും ചെയ്തു. രാവിലെ 11 മുതലാണ് സർവർ തകരാർ തുടങ്ങിയത്.
145 കിലോമീറ്റര്‍ വേഗതയില്‍ വിജയകരമായി ട്രയല്‍ റണ്‍; വന്ദേ ഭാരത് മെട്രോയും ഉടൻ ട്രാക്കിലേക്ക്
വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് വാൻ പ്രാധാന്യം ജനങ്ങളില്‍ നിന്നും ലഭിച്ചതോടെ വന്ദേ ഭാരത് മെട്രോ, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ കൂടുതല്‍ പാളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ റെയില്‍വേ.സുരക്ഷിതമായ മികച്ച യാത്രാ സൗകര്യമാണ് വന്ദേ ഭാരത് സ്ലീപ്പർ വാഗ്ദാനം ചെയ്യുന്നത്. അതേസമയം യാത്ര വേഗത്തിലാക്കുകയെന്നതാണ് ബുള്ളറ്റ് ട്രെയിൻ നല്‍കുന്ന വാഗ്ദാനം. 320 കിലോമീറ്റർ വേഗതയിലാകും ബുള്ളറ്റ് ട്രെയിൻ സഞ്ചരിക്കുക. മുംബൈ – അഹമ്മദാബാദ് അതിവേഗ ഇടനാഴിയിലൂടെയാണ് ബുള്ളറ്റ് ട്രെയിൻ സഞ്ചരിക്കുക.യാത്രക്കാർ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാത്തിരിക്കുന്നതിനിടെ വന്ദേ ഭാരത് മെട്രോയുടെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി.
പുതുതായി നിർമിച്ച 16 കോച്ചുകളുള്ള വന്ദേ ഭാരത് മെട്രോ റേക്ക് ശനിയാഴ്ച ഇവിടെ 145 കിലോമീറ്റർ വേഗതയില്‍ വിജയകരമായി ട്രയല്‍ റണ്‍ നടത്തിയതായി വെസ്റ്റ് സെൻട്രല്‍ റെയില്‍വേ കോട്ട ഡിവിഷൻ അറിയിച്ചു. ലഖ്‌നൗവില്‍ നിന്നുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (RDSO) ടീം കോട്ട ഡിവിഷനിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ച് നിർമിച്ച വന്ദേ ഭാരത് മെട്രോയുടെ ട്രയല്‍ റണ്‍ നടത്തിയതായി ഔദ്യോഗികമായി അറിയിച്ചു.ലഖ്‌നൗവില്‍ നിന്നുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (RDSO) ടീം ആണ് റേക്കിൻ്റെ പരീക്ഷണയോട്ടം ശനിയാഴ്ച നടത്തിയത്.
ആർഡിഎസ്‌ഒ ടെസ്റ്റിങ് ഡയറക്ടർ ബിഎം സിദ്ദിഖിയാണ് പരീക്ഷണയോട്ടം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത്.16 കോച്ചുകളുള്ള വന്ദേ ഭാരത് മെട്രോ റേക്കിൻ്റെ വിജയകരമായ പരീക്ഷണയോട്ടം 145 കിലോമീറ്റർ വേഗതയിലായിരുന്നു. കോട്ട, മഹിദ്പൂർ റോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ മഹിദ്പൂർ റോഡിനും ഷംഗഡ് സ്റ്റേഷനുകള്‍ക്കുമിടയിലുമാണ് വന്ദേ ഭാരത് മെട്രോ റേക്ക് പരീക്ഷണയോട്ടം നടത്തിയത്. വ്യത്യസ്ത വേഗതയില്‍ റേക്കിൻ്റെ പ്രകടനം സംഘം വിലയിരുത്തി.
യാത്രക്കാരുടെ ഭാരം ക്രമീകരിക്കാൻ ഓരോ കോച്ചിലും സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നതായി കോട്ട ഡിവിഷനിലെ സീനിയർ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജർ രോഹിത് മാളവ്യ പറഞ്ഞു. ഓരോ കോച്ചിലും യാത്രക്കാരുടെ ലോഡിന് തുല്യമായ ഭാരം കയറ്റി. മൊത്തം 24.7 ടണ്‍ ഭാരമാണ് ഉണ്ടായിരുന്നത്. 50 കിലോമീറ്റർ വേഗത്തിലാണ് പരീക്ഷയോട്ടം നടത്തിയത്. മണിക്കൂറില്‍ 145 കിലോമീറ്റർ വേഗത കൈവരിക്കാനുമായി.
പരീക്ഷണയോട്ടത്തില്‍ മികച്ച ഫലം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.വന്ദേ ഭാരത് മെട്രോയുടെ പരീക്ഷണയോട്ടം വിജയിച്ചെങ്കിലും വരും ദിവസങ്ങളിലും വിവിധ തരത്തിലുള്ള പരിശോധനകളും പരീക്ഷണവും തുടരും. ട്രെയിനിൻ്റെ വേഗത, ബ്രേക്കിങ് സിസ്റ്റത്തിൻ്റെ കാര്യക്ഷമത എന്നിവ വരുന്ന 15 ദിവസം പരിശോധിക്കും. റേക്കിലെ ഇൻസ്ട്രുമെൻ്റേഷൻ ജോലികളും പൂർത്തിയാക്കും.