Home Featured ബംഗളൂരുവില്‍ മോദിയുടെ 36.6 കി.മീ റോഡ് ഷോയില്‍ മാറ്റം

ബംഗളൂരുവില്‍ മോദിയുടെ 36.6 കി.മീ റോഡ് ഷോയില്‍ മാറ്റം

തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ബി.ജെ.പി സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയില്‍ മാറ്റം.ശനിയാഴ്ച രാവിലെ മുതല്‍ രാത്രി വരെ ബംഗളൂരു നഗരത്തിലെ 17 നിയമസഭ മണ്ഡലങ്ങളില്‍ നടത്താനിരുന്ന 36.6 കി.മീ റോഡ് ഷോ ജനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്ത് രണ്ടു ദിവസത്തേക്ക് മാറ്റി. പുതിയ ഷെഡ്യൂള്‍ പ്രകാരം ശനി, ഞായര്‍ ദിവസങ്ങളിലായാണ് റോഡ് ഷോ അരങ്ങേറുക. ‘നമ്മുടെ ബംഗളൂരു, നമ്മുടെ അഭിമാനം’ എന്ന തലക്കെട്ടിലാണ് മെഗാ റോഡ് ഷോ സംഘടിപ്പിക്കുന്നതെന്ന് ബി.ജെ.പി കര്‍ണാടക തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ ശോഭ കരന്ദ്‍ലാജെ പറഞ്ഞു.

പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ശനിയാഴ്ച രാവിലെ 10ന് ന്യൂ തിപ്പസാന്ദ്രയിലെ കെംപഗൗഡ പ്രതിമക്കു സമീപത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോ ഉച്ചക്ക് 1.30ന് ബ്രിഗേഡ് റോഡിലെ ന്യൂ വാര്‍ മെമ്മോറിയലില്‍ സമാപിക്കും. ഞായറാഴ്ച ഇവിടെനിന്ന് പുനരാരംഭിച്ച്‌ വൈകീട്ടോടെ മല്ലേശ്വരത്തെ സാങ്കി റോഡില്‍ സമാപിക്കും. റോഡ് ഷോ നഗരത്തിന്റെ പ്രധാന പാതകളിലൂടെ കടന്നുപോകുന്നതിനാല്‍ ഈ മേഖലകളില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. രണ്ടു ദിവസങ്ങളിലായി 18 മണ്ഡലങ്ങളിലാണ് ബംഗളൂരുവില്‍ മോദി പ്രചാരണം നയിക്കുക.

തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന അവസാന പ്രചാരണ പരിപാടിയാണ് വെള്ളിയാഴ്ച മുതല്‍ നടക്കുക. ഇതിന്റെ ഭാഗമായാണ് ബംഗളൂരുവിലെ റോഡ് ഷോ. വെള്ളിയാഴ്ച ബെള്ളാരിയിലും തുമകുരുവിലും റാലികളില്‍ പങ്കെടുക്കുന്ന മോദി ശനിയാഴ്ച രാവിലെ ബംഗളൂരുവിലും വൈകീട്ട് ബാഗല്‍കോട്ടിലെ ബദാമിയിലും ഹാവേരിയിലുമെത്തും.

ഞായറാഴ്ച രാവിലെ ബംഗളൂരുവില്‍ തിരിച്ചെത്തുന്ന മോദി വൈകീട്ട് ശിവമൊഗ്ഗ റൂറല്‍, നഞ്ചന്‍കോട് എന്നിവിടങ്ങളില്‍ റാലി നയിക്കും. നഞ്ചന്‍കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ പൂജയോടെ മോദി പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കും.

കണ്ടാല്‍ കെ.എഫ്‌.സി പോലെ, വില വെറും പത്ത് രൂപ; വെെറലായി ‘കമ്ര ഫ്രൈഡ് ചിക്കന്‍’

ഓരോ ദിവസവും സാമൂഹികമാധ്യമങ്ങളില്‍ പലതരത്തിലുള്ള ഫുഡ് വീഡിയോകളാണ് വൈറലാകുന്നത്. ഇത് വരെ കേട്ടിട്ടുപോലുമില്ലാത്ത ഭക്ഷണങ്ങളുടെ കോമ്ബിനേഷനുകളും പുത്തന്‍ പാചകപരീക്ഷണങ്ങളുമെല്ലാം ഇത്തരത്തില്‍ അവതരിപ്പിക്കപ്പെടാറുണ്ട്.ഫുഡ് വ്ളോഗര്‍മാരും വ്യത്യസ്തയുള്ള ഭക്ഷണവീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതില്‍ മത്സരമാണ്. തുടര്‍ന്ന് ഇതിനെച്ചൊല്ലി വലിയ ചര്‍ച്ചകളും ചൂടു പിടിക്കുന്നത് പതിവാണ്. അത്തരത്തിലുള്ള പോസ്റ്റാണ് ഇപ്പോള്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.ഒരു പഞ്ചാബി യുവാവ് നടത്തുന്ന സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ ആണ് വീഡിയോയുള്ളത്.

മിക്കയാളുകള്‍ക്കും ഏറെ പ്രിയങ്കരമായ കെ.എഫ്.സി ബ്രാന്‍ഡ് ചിക്കന് സമാനമായ ചിക്കന്‍ ഫ്രൈ ആണ് ഇദ്ദേഹം സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ ഉണ്ടാക്കുന്നത്. കമ്ര ഫ്രൈഡ് ചിക്കന്‍’ എന്നതാണ് ഇദ്ദേഹത്തിന്റെ ചിക്കന്റെ പേര്.കെഎഫ്സി ചിക്കന്‍ പോലെ തോന്നിപ്പിക്കുന്ന വിധത്തിലാണ് കമ്ര ചിക്കനും. എന്നാല്‍ വിലയാണ് ശ്രദ്ധിക്കേണ്ട കാര്യം. വെറും പത്തുരൂപയാണ് ഒരു പീസ് ചിക്കന് അദ്ദേഹം ഈടാക്കുന്നത്. ഇത് സത്യം തന്നെയാണോയെന്നും കബളിപ്പിക്കുന്നതല്ലേയെന്നും വീഡിയോയില്‍ കടയുടമയോട് ചോദിക്കുന്നതും കാണാം.

ഇത് സത്യമാണ് കെ.എഫ്.സി പോലുള്ള ചിക്കന് പത്തുരൂപമാത്രം മതിയെന്നും അദ്ദേഹം മറുപടി പറയുന്നതും വീഡിയോയില്‍ കാണാം. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയത്.ഇത് ഒരു പീസ് ചിക്കന്റെയാണോ പ്ലേറ്റ് ചിക്കന്റെ വിലയാണോയെന്നും സംശയവും പലരും ചോദിക്കുന്നുണ്ട്. കൂടാതെ ഇത്ര കുറഞ്ഞ വിലയില്‍ ചിക്കന്‍ നല്‍കിയാല്‍ അത് നഷ്ടമല്ലേയെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group