ബെംഗളൂരു വഴിയുള്ള ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, അറ്റുകുറ്റപ്പണികൾ നടക്കുന്നതിനാൽ വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം വരുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ബെംഗളൂരു കന്‍റോൺമെന്‍റിനും ബൈയ്യപ്പനഹള്ളിക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ സുഗമമാക്കുന്നതിന് ലൈൻ ബ്ലോക്ക്/പവർ ബ്ലോക്ക് പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകളിൽ മാറ്റം.ലോകമാന്യതിലക് – കോയമ്പത്തൂർ എക്സ്പ്രസ്, കെ എസ് ആർ ബെംഗളൂരു – എം ജി ആര്‍ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ്, മൈസൂരു- എം ജി ആര്‍ ചെന്നൈ സെൻട്രൽ കാവേരി എക്സ്പ്രസ്,കെ എസ് ആർ ബെംഗളൂരു – എം ജി ആര്‍ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് തുടങ്ങിയ ട്രെയിനുകളുടെ സർവീസിലാണ് മാറ്റം. ഇത് എന്തൊക്കെയാണെന്നും യാത്രകൾ എങ്ങനെ ക്രമീകരിക്കണമെന്നും നോക്കാം.
1. ലോകമാന്യതിലക് – കോയമ്പത്തൂർ എക്സ്പ്രസ്
ട്രെയിൻ നമ്പർ 11013 ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് 10:35 ന് പുറപ്പെടുന്ന ലോകമാന്യതിലക് – കോയമ്പത്തൂർ എക്സ്പ്രസ് ജനുവരി 26, 27, ഫെബ്രുവരി 09, 10 തിയതികളിൽ വഴി തിരിച്ചുവിടും. ബെംഗളൂരു ഈസ്റ്റ്, ബെംഗളൂരു കാന്‍റോൺമെന്‍റ്, കെഎസ്ആർ ബെംഗളൂരു സ്റ്റേഷനുകൾ ഒഴിവാക്കി ഗൗരിബിദനൂർ, യെലഹങ്ക, ലോട്ടെഗൊല്ലഹള്ളി, യശ്വന്ത്പൂർ, ഹെബ്ബാൾ, ബാനസ്വാടി, കർമ്മലാരം, ഹൊസൂർ വഴി സർവീസ് നടത്തും.
കൂടാതെ, യശ്വന്ത്പൂരിൽ അധിക സ്റ്റോപ്പും ഉണ്ടായിരിക്കും. യശ്വന്തപൂരിൽ എത്തുന്ന സമയം- 21:20, പുറപ്പെടുന്ന സമയം- 21:40.
2. കെഎസ്ആർ ബെംഗളൂരു – ഡോ.എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്
ട്രെയിൻ നമ്പർ 12658 കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് രാത്രി 22:40 മണിക്ക് പുറപ്പെടുന്ന കെഎസ്ആർ ബെംഗളൂരു – ഡോ എം ജി ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ ജനുവരി 27, 28, ഫെബ്രുവരി 10, 11 തിയതികളിൽ കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുര്‍, ഹെബ്ബാൾ, ബനസ്വാടി, എസ്എംവിടി ബെംഗളൂരു, കൃഷ്ണരാജപുരം, ബംഗാർപേട്ട് വഴി സർവീസ് നടത്തും. കൂടാതെ,ബെംഗളൂരു കന്‍റോൺമെന്‍റ് സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്യും.