Home Featured ചാമുണ്ഡിഹില്‍സ് കൂട്ടബലാത്സംഗം, അന്വേഷണം മലയാളി വിദ്യാര്‍ഥികളിലേക്ക്

ചാമുണ്ഡിഹില്‍സ് കൂട്ടബലാത്സംഗം, അന്വേഷണം മലയാളി വിദ്യാര്‍ഥികളിലേക്ക്

by മൈത്രേയൻ

ചാമുണ്ഡിഹില്‍സ് കൂട്ടബലാത്സംഗക്കേസ് അന്വേഷണം മൈസൂരുവിലെ മലയാളി വിദ്യാര്‍ഥികളിലേക്ക്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മലയാളി വിദ്യാര്‍ഥികളാണ് കൂട്ടബലാത്സംഗത്തിന് പിന്നിലെന്ന സൂചന പൊലീസിന് ലഭിച്ചത്.

മൈസൂരു സര്‍വ്വകലാശാലയിലെ മൂന്നു മലയാളി വിദ്യാര്‍ഥികളിലേക്കും ഒരു തമിഴ്‌നാട് സ്വദേശിയിലേക്കുമാണ് കേസ് അന്വേഷണം എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് സോണല്‍ ഐജി മാധ്യമങ്ങളോട് പറഞ്ഞു.

*”എന്റെ ജില്ല” ആപ്പ്, കേരള സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങൾക്ക് റേറ്റിങ് നൽകാം ഈ ആപ്പിലൂടെ*

സംഭവദിവസം വൈകിട്ട് ആറര മുതല്‍ എട്ടര വരെ ഇവരുടെ ഫോണ്‍ ചാമുണ്ഡിഹില്‍സിലെ ടവറിന് കീഴിലായിരുന്നു. പിന്നീട് സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കണ്ടെത്തി. ഇതിന് ശേഷം നാലു പേരുടെയും ഫോണ്‍ ഓഫാകുകയായിരുന്നു. സംഭവത്തിന് പിറ്റേ ദിവസം ഈ നാലു വിദ്യാര്‍ഥികളും കോളേജില്‍ എത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഹോസ്റ്റലിലും ഇവര്‍ എത്തിയിട്ടില്ലെന്ന് സഹപാഠികള്‍ പൊലീസിനോട് പറഞ്ഞു.

*റിലയന്‍സ് കോവിഡ് വാക്‌സിൻ വരുന്നു, ആദ്യഘട്ട പരീക്ഷണം നടത്താൻ അനുമതി*

അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക പൊലീസിന്റെ സംഘങ്ങള്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും തിരിച്ചിട്ടുണ്ടെന്ന് ഐജി പറഞ്ഞു. കൂടുതല്‍ വിവരം ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. അറസ്റ്റ് ഉടനുണ്ടാകുമെന്നും ഐജി അറിയിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group