Home Featured ബെംഗളൂരു : മാലപൊട്ടിച്ചയാളെ പിന്തുടർന്ന് പിടികൂടി ട്രാഫിക് പോലീസ്

ബെംഗളൂരു : മാലപൊട്ടിച്ചയാളെ പിന്തുടർന്ന് പിടികൂടി ട്രാഫിക് പോലീസ്

ബെംഗളൂരു : നടുറോഡിൽ മാലപൊട്ടിച്ചശേഷം ഓട്ടോറിക്ഷയിൽക്കയറി രക്ഷപ്പെടാൻ ശ്രമിച്ചയാളെ പിന്തുടർന്ന് പിടികൂടി ട്രാഫിക് പോലീസ്. കഴിഞ്ഞദിവസം മാഗഡി റോഡിലാണ് സംഭവം. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാമചന്ദ്രയാണ് പ്രതിയെ പിടികൂടിയത്. മാഗഡി റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രാമചന്ദ്രയെ ഒരുസ്ത്രീയാണ് മാല നഷ്ട‌പ്പെട്ട വിവരം അറിയിച്ചത്. മാലപൊട്ടിച്ചയാൾ ഓട്ടോയിൽ കയറിപ്പോയതായി അറിഞ്ഞ രാമചന്ദ്ര ഓട്ടോറിക്ഷയുടെ പുറകേ ഓടി പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് സ്വർണമാലയും പണവും കണ്ടെടുത്തു. തുടർന്ന് പ്രതിയെ മാഗഡി പോലീസിന് കൈമാറി. രാമചന്ദ്രയെ ട്രാഫിക് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് അഭിനന്ദിച്ചു.

പെട്രോളടിക്കാൻ പാട്; ഭക്ഷണവിതരണത്തിന് കുതിരപ്പുറത്ത് സൊമാറ്റോ ജീവനക്കാരൻ

കൃത്യ സമയത്ത് ഉപഭോക്താവിന് ഭക്ഷണം എത്തിക്കാൻ ഒരു ഡെലിവറി ജീവനക്കാരൻ തെരഞ്ഞെടുത്ത വ്യത്യസ്തമായ മാര്‍ഗ്ഗമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.ഹൈദരാബാദില്‍ പെട്രോളിന് ക്ഷാമം നേരിടുമെന്ന അഭ്യൂഹങ്ങള്‍ക്കു പിന്നാലെ കഴിഞ്ഞദിവസം വലിയ രീതിയിലുള്ള തിരക്കാണ് പെട്രോള്‍ പമ്ബുകളില്‍ അനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്ന് കൃത്യസമയത്ത് ഭക്ഷണം വിതരണം ചെയ്യാൻ തന്റെ ഭക്ഷണവിതരണ രീതി തന്നെ മാറ്റിയിരിക്കുകയാണ് ഒരു സൊമാറ്റോ ഡെലിവറി ജീവനക്കാരൻ.സൊമാറ്റോ യൂണിഫോമും ഭക്ഷണത്തിന്റെ ബാഗും ധരിച്ച്‌ ഇയാള്‍ കുതിരപ്പുറത്ത് സവാരി ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. ‘അര്‍ബാസ് ദ ഗ്രേറ്റ്’ എന്ന ഒരു ഉപഭോക്താവാണ് ഈ വീഡിയോ എക്സിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഹൈദരാബാദില്‍ പെട്രോള്‍ പമ്ബുകള്‍ അടച്ചതിനാല്‍ ഇംപീരിയല്‍ ഹോട്ടലിന് സമീപമുള്ള ചഞ്ചല്‍ഗുഡയില്‍ ഒരു സൊമാറ്റോ ഡെലിവറി ബോയ് കുതിരപ്പുറത്ത് ഭക്ഷണം വിതരണം ചെയ്യാൻ പോകുന്നു എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഇതില്‍ കുറിച്ചിരിക്കുന്നത്. ഇത് നിമിഷനേരങ്ങള്‍ കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയത്.അതേസമയം ഹിറ്റ് ആൻഡ് റണ്‍ കേസുകള്‍ സംബന്ധിച്ച പുതിയ നിയമത്തിനെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ പെട്രോള്‍ പമ്ബുകളില്‍ ഇന്ധന വിതരണം പ്രതിസന്ധിയിലായിരുന്നു. ഹൈദരാബാദ്, ലഖ്‌നൗ, മുംബൈ തുടങ്ങിയ നഗരങ്ങളിലെ പെട്രോള്‍ പമ്ബുകളില്‍ കിലോമീറ്ററുകള്‍ നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്.

ഇതിനു പിന്നാലെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ വീഡിയോയിലുള്ളത് യഥാര്‍ത്ഥ സൊമാറ്റോ ഡെലിവറി ബോയ് തന്നെയാണോ എന്നതും ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാൻ വേണ്ടി മറ്റാരെങ്കിലും ചെയ്തതാണോ എന്ന കാര്യവും വ്യക്തമല്ല.കഴിഞ്ഞ വര്‍ഷം സമാന രീതിയില്‍ ഒരു സ്വിഗ്ഗി ഡെലിവറി ജീവനക്കാരൻ കുതിരപ്പുറത്ത് ഭക്ഷണം വിതരണം ചെയ്യാൻ പോകുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വലിയ രീതിയില്‍ അന്ന് വൈറലാവുകയും ചെയ്തു. എന്നാല്‍ വീഡിയോയില്‍ ഉള്ളത് സ്വിഗ്ഗി ജീവനക്കാരനല്ലെന്നും ഇയാള്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിന്റെ ഓറഞ്ച് യൂണിഫോം മറ്റൊരാളില്‍ നിന്ന് വാങ്ങി ധരിച്ചതാണെന്നും പിന്നീട് കണ്ടെത്തി.

You may also like

error: Content is protected !!
Join Our WhatsApp Group